Categories: Football

കിംഗ്‌സ് കപ്പ് ; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യക്ക് പരാജയം

ആദ്യ പകുതിയില്‍ പന്ത് ഭൂരിഭാഗം സമയം കൈവശം വച്ചതും ഇറാഖാണ്

Published by

ബാങ്കോക്ക് : തായ്‌ലന്‍ഡില്‍ നടക്കുന്ന കിംഗ്‌സ് കപ്പ് സെമിഫൈനലില്‍ ഇന്ത്യക്ക് പരാജയം.ഇറാഖിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പരാജയം. സ്‌കോര്‍(5-4)

മുഴുവന്‍ സമയത്ത് സ്‌കോര്‍ 2-2ന് സമനിലയിലായിരുന്നു. ശേഷം ഇരുടീമുകളും ടൈ ബ്രേക്കറിലേക്ക് നീങ്ങി.
ആദ്യ പകുതിയില്‍ പന്ത് ഭൂരിഭാഗം സമയം കൈവശം വച്ചതും ഇറാഖാണ്. എന്നാല്‍ ഇരുപക്ഷത്തിനും അവസരങ്ങള്‍ വളരെ കുറവായിരുന്നു.

ആതിഥേയരായ തായ്ലന്‍ഡും ലെബനനും തമ്മിലുള്ള മറ്റൊരു സെമിയിലെ തോല്‍ക്കുന്ന ടീമിനെയാണ് മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫ് പോരാട്ടത്തിനായി ഇന്ത്യ നേരിടുക.ഞായറാഴ്ചയാണ് മത്സരം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by