ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പേരുമാറ്റം സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കും എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ പേരിനൊപ്പം ഭാരത് എന്ന് ചേര്‍ത്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
ജസ്വന്ത് സിംഗ് ഗില്ല് എന്ന എഞ്ചിനീയറുടെ ജീവിതമാണ് അക്ഷയ് കുമാറിന്റെ മിഷൻ റാണിഗഞ്‍ജ്: ദ ഗ്രേറ്റ് ഭാരത് റെസ്‍ക്യൂ പറയുന്നത്. 1989ല്‍ റാണിഗഞ്‍ജില്‍ മൂന്നൂറ്റിയമ്പതടി താഴ്‍ചയില്‍ കല്‍ക്കരി ഖനിയില്‍ അകപ്പെട്ടവരെ രക്ഷിച്ചയാളാണ് ജസ്വന്ത് സിംഗ് ഗില്‍. ജസ്വന്ത് സിംഗ് ഗില്‍ ആയിട്ടാണ് താരം എത്തുക. അക്ഷയ് കുമാറിനൊപ്പം പരിനീതി, കുമുദ് മിത്സര, പവൻ മല്‍ഹോത്ര, രവി കിഷൻ എന്നിവരും ടിനു സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന മിഷൻ റാണിഗഞ്‍ജ്: ദ ഗ്രേറ്റ് ഭാരത് റെസ്‍ക്യൂവില്‍ വേഷമിടുന്നു.
Heroes don't wait for medals to do what's right!
Watch the story of Bharat's true hero with #MissionRaniganj in cinemas on 6th October.
Teaser out tomorrow! pic.twitter.com/1o9dMgf3EY— Akshay Kumar (@akshaykumar) September 6, 2023
അതിനിടെ രാജ്യത്തിനെ പേര് മാറ്റുന്നതിനെ പിന്തുണച്ച് വിരേന്ദ്ര സെവാഗ്, കങ്കണ റണൗട് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. നമ്മള്‍ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ് എന്ന് സെവാഗ് അഭിപ്രായപ്പെട്ടപ്പോള്‍ പേര് മാറ്റണമെന്ന് താൻ മുന്നേ ആവശ്യപ്പെട്ടിരുന്നു എന്ന് കങ്കണ റണൗട്ടും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: