ജക്കാർത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ജക്കാർത്തയിലെത്തി. ആസിയാൻ സമ്മേളനം, ഇന്ത്യ-ആസിയാൻ ഉച്ചകോടി, കിഴക്കേഷ്യൻ ഉച്ചകോടി എന്നിവ ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യയിലേക്കുള്ള യാത്ര. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യും. ഉച്ചകോടിക്ക് ശേഷം ഇന്ന് തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.
സെപ്റ്റംബർ 9-10 തീയതികളിലായി നടക്കുന്ന ജീ20 ഉച്ചകോടി കണക്കിലെടുത്താണ് ഉടൻ തന്നെയുള്ള മടക്കയാത്ര. പ്രധാനമന്ത്രിയുടെ തിരക്ക് കണക്കിലെടുത്ത് സമയക്രമത്തിൽ ഉൾപ്പെടെ മാറ്റം വരുത്തിയിരുന്നു. ഊർജ്ജം, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റൽ മേഖലയിലെ പുരോഗതി എന്നിവ സംബന്ധിച്ച് ഇന്ന് ചർച്ച നടന്നേക്കും.
ജക്കാർത്തയിൽ എത്തിയ വിവരം എക്‌സിലൂടെയാണ് പങ്കുവെച്ചത്. സമ്മേളനത്തിൽ പങ്കുചേർന്നതിന് ശേഷം ഇന്ന് വൈകിട്ടോടെയാകും പ്രധാനമന്ത്രി രാജ്യതലസ്ഥാനത്തേക്ക് തിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: