മലപ്പുറം: ചങ്ങരംകുളത്ത് 3,000 രൂപയ്ക്ക് കാറിൽ ഡീസലടിച്ച ശേഷം കടന്നുകളഞ്ഞ യാത്രക്കാർക്കായുള്ള അന്വേഷണം ഊർജിതം. സംഭവത്തിൽ വാഹനത്തിന്റെ നമ്പർ വ്യാജമെന്ന് കണ്ടെത്തി. ഇത്തരത്തിൽ യാത്ര ചെയ്തതിനാൽ തന്നെ ഇവർക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ചങ്ങരംകുളം തൃശൂർ റോഡിലെ സ്വിഫ്റ്റ് കാറിലെത്തിയ സംഘം 3,000 രൂപയ്ക്ക് ഇവിടെ നിന്നും ഡീസൽ അടിച്ചു. പിന്നാലെ ജീവനക്കാരെ കബളിപ്പിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു. ജീവനക്കാരൻ കാറിന് പിന്നാലെ ഓടിയെങ്കിലും വാഹനം വേഗത്തിൽ പോകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. സിസിടിവിയിൽ കാറിന്റെ നമ്പർ വ്യക്തമായി പതിഞ്ഞിരുന്നെങ്കിലും ഇത് വ്യാജമായിരുന്നു. കാറിലെത്തിയവർക്ക് മറ്റെന്തെങ്കിലും തരത്തിലുള്ള ഉദ്ദേശം ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: