ചണ്ഡീഗഢ്: ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി ടിക്കറ്റ് വിതരണം അടുത്തതോടെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ ഒരു പക്ഷത്ത് ഭൂപീന്ദര്‍ സിങ്ങ് ഹൂഡ പക്ഷവും മറുപക്ഷത്ത് രണ്‍ദീപ് സുര്‍ജേവാല, ഷെല്‍ജ കുമാരി എന്നിവരുള്‍പ്പെട്ട പക്ഷവും ചേരി തിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടുകയാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക യൂണിറ്റ് യോഗങ്ങള്‍ നടക്കുന്നതിനിടയിലാണ് നേതാക്കള്‍ ശാരീരികമായും പരസ്പരം തെറിവിളിച്ചും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ദിവസം കര്‍ണാലില്‍ നടന്ന യോഗത്തില്‍ പരസ്യമായി ഇരു ഗ്രൂപ്പിലേയും അണികള്‍ തമ്മില്‍ പരസ്യ വാക്കേറ്റമുണ്ടായി. എ ഐസിസി നിരീക്ഷികര്‍ ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു ഏറ്റുമുട്ടല്‍. കര്‍ണാല്‍, രോഹ് ടക്, അംബാല എന്നിവിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പു തിരിഞ്ഞ് ഏറ്റുമുട്ടി.
ഭൂപീന്ദര്‍ സിങ്ങ് ഹൂഡയ്ക്കും എംപിയായ മകന് ദീപേന്ദര്‍ ഹൂഡയ്ക്കുമെതിരെ സുര്‍ജേവാല, സെല്‍ജ കുമാരി, കിരണ്‍ ചൗധരി എന്നിവരുടെ ഗ്രൂപ്പിലുള്ളവര്‍ പരസ്യമായി മുദ്രാവാക്യം മുഴക്കി. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രനേതാക്കള്‍ ഇടപെടേണ്ടി വന്നു.
അടുത്ത ഹരിയാന സര്‍ക്കാര്‍ ഭൂപേന്ദ്ര സിങ്ങ് ഹൂഡയുടെ നേതൃത്വത്തില്‍ രൂപീകരിക്കുമെന്നും ഹരിയാന കോണ്‍ഗ്രസിനെ ഒരേയൊരു നേതാവ് ഹൂഡയാണെന്നും ഒരു വിഭാഗം ആണയിട്ട് പറയുന്നു. എന്നാല്‍ എല്ലാ സമിതികളിലും തങ്ങള്‍ക്കും പങ്കാളിത്തം വേണമെന്ന പിടിവാശിയിലാണ് സുര്‍ജേവാല, സെല്‍ജ കുമാരി പക്ഷത്തെ നേതാക്കള്‍.
കോണ്‍ഗ്രസിന്റെ ജില്ലാ തലഅധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്ന യോഗങ്ങളിലാണ് ചേരി തിരിഞ്ഞ് അടിപൊട്ടുന്നത്. എഐസിസി നിരീക്ഷകര്‍ക്ക് ഒന്നും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉദായി ബാന്‍ നല്‍കുമെന്ന് നേതാക്കള്‍ പറയുന്നു.
ഹിസാര്‍, ജിന്ദ്, കുരുക്ഷേത്ര, പാനിപത്ത് ജില്ലകളില്‍ എഐസിസി നിരീക്ഷകര്‍ നടത്തിയ ആദ്യ യോഗത്തിലാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. വിവിധ ഗ്രൂപ്പുകളില്‍ പെട്ടവര്‍ ചേരി തിരിഞ്ഞ് ഈ യോഗങ്ങളില്‍ മുദ്രാവാക്യം മുഴക്കി വഴക്കിടുകയായിരുന്നു.
സുര്‍ജേവാലയും കുമാരി സെല്‍ജയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ദല്‍ഹിയില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാം ഭൂപീന്ദര്‍ ഹൂഡ പക്ഷക്കാരാണെന്ന് സെല്‍ജ കുമാരി ആരോപിച്ചു. ഇതിനിടെ രോഹ് ടകില്‍ നടന്ന യോഗത്തില്‍ എഐസിസി കോര്‍ഡിനേറ്ററായ ദീപക് പഥക് തെരഞ്ഞെടുപ്പിന് ശേഷമുള്ള അടുത്ത ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ദീപക് ഹൂഡ തീരുമാനിക്കും എന്ന പ്രസ്താവന നടത്തിയതും വലിയ വഴക്കിന് കാരണമായി. യുമനാ നഗറിലും ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
2024 ഒക്ടോബറിലാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്. മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായ ബിജെപി സര്‍ക്കാരാണ് ഇപ്പോള്‍ ഹരിയാന ഭരിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: