ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിച്ച ബ്രാഹ്മണനാണെന്ന് അവകാശപ്പെട്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് രാഹുല്‍ ഗാന്ധി ശിവഭക്തനും പൂണൂല്‍ ധരിച്ച ബ്രാഹ്മണനും ആണെന്ന് അവകാശപ്പെട്ടത്. ഗുജറാത്തിലെ പ്രസിദ്ധ ശിവക്ഷേത്രമായ സോമനാഥക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ അഹിന്ദുവായ സന്ദര്‍ശകന്‍ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മനോജ് ത്യാഗി രജിസ്റ്ററില്‍ അടയാളപ്പെടുത്തിയത് വൈറലായതോടെയാണ് കോണ്‍ഗ്രസ് വക്താവ് വിശദീകരണവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിച്ച ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നും ആയിരുന്നു സുര്‍ജേവാല അന്ന് വിശദീകരിച്ചത്.
പക്ഷെ ആ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ബീഹാറിലെ ചമ്പാരനില്‍ നിന്നുള്ള ആട്ടിറച്ചി ലാലു പ്രസാദ് യാദവിനൊപ്പം പാചകം ചെയ്തതോടെ വിവാദത്തിലായിരിക്കുകയാണ്. സസ്യാഹാരികളായ ഹിന്ദുക്കള്‍ മാംസം കഴിക്കാന്‍ പാടില്ലാത്ത ശ്രാവണമാസത്തിലായിരുന്നു രാഹുല്‍ ഗാന്ധി ആട്ടിറച്ചി പാകം ചെയ്തത്. പാചകം ചെയ്തു കഴിക്കുകയും അതിലൊരു പങ്ക് സഹോദരി പ്രിയങ്ക ഗാന്ധിയ്‌ക്ക് കൊടുത്തയയ്‌ക്കുകയും ചെയ്തു. ഈ പാചകത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി പങ്കുവെച്ചതോടെയാണ് പൂണൂല്‍ ധരിച്ച ബ്രാഹ്മണന്റെ കള്ളി വെളിച്ചത്തായത്. ഇതിനെതിരെ ഹിന്ദുസംഘടനകള്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.
ലൈറ്റും ക്യാമറയും മൈക്കും ഉപയോഗിച്ച് ആട്ടിറച്ചി പാചകം ചെയ്യുന്നത് ഷൂട്ട് ചെയ്ത രാഹുല്‍ ഗാന്ധിയുടെ വിവേകത്തെ സമ്മതിക്കണമെന്നാണ് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു. ഈ വീഡിയോയില്‍ രാഹുല്‍ ഗാന്ധി ലാലുപ്രസാദ് യാദവില്‍ നിന്നും ആട്ടിറച്ചി പാകം ചെയ്യേണ്ട വിധം എഴുതിയെടുക്കുന്നതും കാണാം. ശ്രാവണ മാസമായ ആഗസ്ത് നാലിനാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെങ്കിലും പുറത്തുവിട്ടത് സെപ്തംബര്‍ 2നാണ്. വീഡിയോ പുറത്തുവിടാന്‍ ശ്രാവണ മാസം അവസാനിക്കുന്നതുവരെ കാത്തിരിക്കുകയായിരുന്നുവെന്നും സംപിത് പത്ര ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക