Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ നേര്‍കാഴ്ച: ജി 20 ഉച്ചകോടിയിലെ പ്രധാന ആകര്‍ഷണം

Janmabhumi Online by Janmabhumi Online
Sep 6, 2023, 12:21 pm IST
in India, Technology
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:ജി 20 രാഷ്‌ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ന്യൂദല്‍ഹി ഒരുങ്ങിക്കഴിഞ്ഞു. മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പൗര സമൂഹം എന്നിവര്‍ പങ്കാളികളായ ഈ വര്‍ഷം നടന്ന എല്ലാ ഏ20 പ്രക്രിയകളുടെയും യോഗങ്ങളുടെയും പരിസമാപ്തിയാണിത്. ജി20 ഉച്ചകോടി സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടക്കും.

ഉച്ചകോടിയിലെ ഒരു പ്രധാന ആകര്‍ഷണമായി ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണ്‍ സജ്ജീകരിക്കുന്നു. ഏ20 പ്രതിനിധികള്‍ക്ക്, ഇന്ത്യയിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യത്തിന്റെയും ഇന്ത്യയില്‍ വിജയകരമായി നടപ്പിലാക്കിയ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും നേര്‍കാഴ്ച നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്ത് പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അനുഭവവും മികച്ച സമ്പ്രദായങ്ങളും പങ്കിടുക, ആഗോളതലത്തില്‍ തല്പരകക്ഷികള്‍ക്ക് അനുകരിക്കാവുന്ന പദ്ധതികളെക്കുറിച്ച് ബോധവാന്മാരാക്കുക, സാങ്കേതികവിദ്യയുടെ ശക്തി നേരിട്ട് അനുഭവിക്കാന്‍ സന്ദര്‍ശകര്‍ക്ക് സവിശേഷമായ അവസരം നല്‍കുക എന്നിവ ലക്ഷ്യമിട്ട്, കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ ടി മന്ത്രാലയം, പ്രഗതി മൈതാനത്ത് ഹാള്‍ 4, ഹാള്‍ 14 എന്നിവിടങ്ങളില്‍ രണ്ട് അത്യാധുനിക ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണുകള്‍ സജ്ജമാക്കുന്നു.

എക്‌സ്‌പോയുടെ പിന്നിലെ ലക്ഷ്യം, പൗരന്മാരുടെ ജീവിതം അനായാസം ആക്കുന്നതിനും, ബിസിനസ് നടപടികള്‍ ലളിതമാക്കുന്നതിനും, ഭരണ സംവിധാനം സുഗമമാക്കുന്നതിനും ഇന്ത്യ നടപ്പാക്കിയ ലോകോത്തര സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ്.

ഡിജിറ്റല്‍ ഇന്ത്യയുടെ നിര്‍ണായക സംരംഭങ്ങളെക്കുറിച്ചുള്ള അറിവും ഉള്‍ക്കാഴ്ചയും നിറഞ്ഞ, അത്യാധുനിക സാങ്കേതികവിദ്യയുടെ ഒരു ഖനിയാണ് ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണ്‍. പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ അഥവാ ഡിപിഐകള്‍ നടപ്പിലാക്കുന്നതിലെ മികച്ച സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ആധാര്‍, ഡിജിലോക്കര്‍, യുപിഐ, ഇ സഞ്ജീവനി, ദീക്ഷ, ഭാഷിണി, ഒഎന്‍ഡിസി എന്നിങ്ങനെ ഏഴ് പ്രധാന സംരംഭങ്ങള്‍ തിരഞ്ഞെടുത്തു. ഇന്ത്യയിലെ ഡിപിഐ സംവിധാനം മനസ്സിലാക്കുന്നതിനും ആഗോള സമൂഹത്തിന്റെ പുരോഗതിക്കായി ഉള്‍ക്കാഴ്ചകള്‍ നേടുന്നതിനും സന്ദര്‍ശകരെ പ്രാപ്തരാക്കുന്ന ഈ പ്രദര്‍ശനം, ആഴത്തിലുള്ള അനുഭവം പ്രധാനം ചെയ്യും.

ആധാര്‍ ഫേസ് ഓതന്റിക്കേഷന്‍ സോഫ്റ്റ്‌വെയറിന്റെ തത്സമയ പ്രദര്‍ശനങ്ങളിലൂടെ പങ്കെടുക്കുന്നവര്‍ക്ക് അത് അനുഭവിക്കാനും അത്യാധുനിക സാങ്കേതികവിദ്യയുമായി സംവദിക്കാനും അവസരം ലഭിക്കും.

വിദ്യാഭ്യാസം, ധനകാര്യം, ബാങ്കിംഗ്, യാത്ര, ഗതാഗതം, റിയല്‍ എസ്‌റ്റേറ്റ്, നിയമം, നീതിന്യായ വ്യവസ്ഥ തുടങ്ങിയ മേഖലകളിലുടനീളമുള്ള പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിലുള്ള ഡിജിലോക്കര്‍ സംവിധാനത്തിന്റെ പങ്ക് പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ ഡിജിലോക്കറിന്റെ പ്രായോഗിക ഉപയോഗത്തെക്കുറിച്ച് അതിഥികള്‍ക്ക് മനസ്സിലാക്കാന്‍ ഇത് അവസരം നല്‍കുന്നു.

സന്ദര്‍ശകര്‍ക്ക്, കാര്‍ഡിയോളജി, മാനസികാരോഗ്യം, ഒഫ്താല്‍മോളജി, ജനറല്‍ മെഡിസിന്‍ എന്നീ വിവിധ മേഖലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ഇപ്രിസ്‌ക്രിപ്ഷനും ഒപ്പം, തത്സമയ ആരോഗ്യ വിശകലനവും ഉപദേശവും നല്‍കും എന്നതാണ് ഇസഞ്ജീവനി പ്രദര്‍ശനത്തിന്റെ പ്രത്യേകത.

ദീക്ഷ പോര്‍ട്ടലില്‍ ലഭ്യമായ വിദ്യാഭ്യാസ വിഭവങ്ങളുടെ സമ്പത്ത് മനസ്സിലാക്കാന്‍ സന്ദര്‍ശകരെ അനുവദിക്കുന്നതാണ് ദീക്ഷ പ്രദര്‍ശനം. ആഴത്തിലുള്ളതും അവബോധജന്യവുമായ അനുഭവം ഇത് സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യും.

ഭാഷിണി പ്രദര്‍ശനത്തില്‍, സന്ദര്‍ശകര്‍ക്ക് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ആറ് യുഎന്‍ ഭാഷകളിലും തത്സമയ സ്പീച്ച്ടുസ്പീച്ച് വിവര്‍ത്തനം അനുഭവിക്കാന്‍ കഴിയും. ആശയവിനിമയം കൂടുതല്‍ സുഗമമാക്കുന്നതിന്, ‘ജുഗല്‍ബന്ദി’ ടെലിഗ്രാം ബോട്ട്, സന്ദര്‍ശകരെ അവര്‍ക്കിഷ്ടമുള്ള ഏത് ഭാഷയിലും ചോദ്യങ്ങള്‍ ചോദിക്കാനും സംവദിക്കാനും സൗകര്യം നല്‍കും.

ഡിജിറ്റല്‍ ഇന്ത്യയുടെ മഹത്തായ യാത്രയുടെ ഈ പ്രദര്‍ശനം, 2014 മുതല്‍ ഡിജിറ്റല്‍ രംഗത്ത് ഇന്ത്യ നേടിയ പ്രധാന നാഴികക്കല്ലുകളിലൂടെ സന്ദര്‍ശകരെ കൊണ്ടുപോകും. സിമുലേറ്റഡ് വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ഈ പ്രദര്‍ശനം ഡിജിറ്റല്‍ മേഖലയില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍ക്ക് ജീവന്‍ പകരും. സന്ദര്‍ശകര്‍ക്ക് ‘ഡിജിറ്റല്‍ ട്രീ’ പ്രദര്‍ശനത്തിലൂടെ, ഡിജിറ്റല്‍ ഇന്ത്യ സംരംഭങ്ങളുടെ ഡിപിഐയുടെ അടിസ്ഥാന തത്വങ്ങളും മാറ്റവും മനസ്സിലാക്കാനാകും.

ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് വഴി വന്‍ തോതില്‍ വില്‍പ്പനക്കാര്‍, ഉപഭോക്താക്കള്‍, നെറ്റ്‌വര്‍ക്ക് ദാതാക്കള്‍ എന്നിവര്‍ പരസ്പരം സംവദിക്കുന്നത് എങ്ങനെയെന്ന് കാണാന്‍ കഴിയും. വിശുദ്ധ ഗ്രന്ഥമായ ശ്രീമദ് ഭഗവദ് ഗീതയുമായി ബന്ധപ്പെടുത്തി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ സന്ദര്‍ശകര്‍ക്ക് കഴിയുന്ന ഒരു സംവിധാനം

ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണ്‍ സംവേദക ഡിസ്‌പ്ലേകളുടെ രൂപത്തിലും വെര്‍ച്വല്‍ റിയാലിറ്റിയുടെ രൂപത്തിലും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു.

 

Tags: G20 BharatPICKg 20DigitalIndia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നിലമ്പൂരിന്റെ പാഠവും വെല്ലുവിളിയും

Editorial

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

India

ജാമിയ മിലിയ സർവകലാശാലയിൽ ക്യാംപസ് ഫ്രണ്ട് സജീവം; മലയാളി വിദ്യാർഥികൾ നിരീക്ഷണത്തിൽ

Editorial

ഇടിഞ്ഞു പൊളിഞ്ഞ് ഇന്‍ഡി സഖ്യം

India

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ സോറസിന് ഒപ്പം മനോരമയും: ‘ഫാക്ട്ശാല’ സോറസിന്റെ കുഞ്ഞ്; ജയന്ത് മാമന്‍ മാത്യു അംബാഡിഡര്‍

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies