തിരുവനന്തപുരം: രാഷ്ടപതി എഴുതിയ കത്തില്‍ ഭാരതം എന്നെഴുതിയത് വലിയ വിവാദമാക്കുകയാണ് പ്രതിപക്ഷം. ഇന്ത്യ എന്നതിനു പകരം ഭാരതം എന്നാക്കുന്നു എന്നതാണ് ആക്ഷേപം. ഭരണഘടനയില്‍ ‘ഇന്ത്യ അതായത്, ഭാരത്’ എന്നാണ് എഴുതിയിരിക്കുന്നത് എന്നതുപോലും തിരിച്ചറിയാതെയാണ് ബഹളമെല്ലാം.
സിന്ധു നദിയുടെ കരയ്‌ക്ക് ഇരുവശമുള്ള പ്രദേശം എന്ന നിലയില്‍ സിന്ധുവെന്നും ഹിന്ദ് എന്നും ഇന്ദ് എന്നും ആദ്യം ഗ്രീക്കുകാരും പിന്നീട് പേര്‍ഷ്യക്കാരും അറബികളും ഹൂണന്മാരും വിളിച്ചിരുന്നു. അതില്‍ നിന്നാണ് യൂറോപ്യന്‍ ഭാഷകളില്‍ ഇന്‍ഡീസും ഇന്ത്യയും രൂപം കൊണ്ടത്. ഭാരതം എന്ന പേരിന് പുരാണത്തോളം പഴക്കമുണ്ട്.
സമുദ്രത്തിന് വടക്കും ഹിമാലയത്തിന് തെക്കുമുള്ള ഭൂവിഭാഗമാണ് ഭാരതമെന്നും ഭരതന്റെ പിന്‍ഗാമികള്‍ ഇവിടെ വസിക്കുന്നു. എന്നുമാണ് വിഷ്ണു പുരാണത്തില്‍ പറയുന്നത്.
ഭൂമിയുടെ ഉത്തരാര്‍ദ്ധ ഗോളത്തിലാണ് ഭാരതം. ഹിന്ദു ഇതിഹാസങ്ങളിലെ മഹാരാജാവാണ് ഭരതന്‍. ഹിമാലയത്തിനു തെക്കുള്ള ഭൂഭാഗത്തെ ഒന്നായി ഭരിച്ച ആദ്യ ചക്രവര്‍ത്തി. ഈ പ്രദേശം അതിനാല്‍ ഭാരതം. എന്നാണ് പുരാണം പറയുന്നത്
വിവാദമായതോടെ കേരളത്തില്‍ രണ്ടു പദ്യങ്ങള്‍ വൈറലാകുകയാണ്. മഹാകവി വള്ളത്തോളിന്റേയും പി ഭാസ്‌ക്കരന്റേയും കവിതകളാണവ.
മലയാളത്തിന്റെ മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ ‘കേരളീയം’ എന്ന കവിതയാണ് ഒന്ന്.
‘ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്ന കേട്ടാലോ തിളയ്‌ക്കണം ചോര നമുക്കു ഞരമ്പുകളില്‍’ എന്ന വരികളുള്ള കവിത.
ഈ വരികള്‍ രണ്ടു വര്‍ഷം മുന്‍പ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്തു കൊണ്ട് അന്നത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉദ്ധരിച്ചിരുന്നു. ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം എന്ന വരികള്‍ മലയാളത്തില്‍ ഉദ്ധരിച്ച ശേഷം ഇതിന്റെ അര്‍ത്ഥം ഹിന്ദിയില്‍ പറഞ്ഞു മനസിലാക്കുകയും ചെയ്തു..
കേരളീയം
ഏത് വിദേശത്ത് പോന്നു വസിച്ചാലും
ഏകാംബ പുത്രരാം കേരളീയര്‍
നീരില്‍ താന്‍ മാതിന്റെ പീലിക്കുടകളാം
കേരങ്ങള്‍ തന്‍ പട്ട ചെറ്റിളക്കി
പേരാറ്റില്‍, പമ്പയില്‍, തൃപ്പെരിയാറ്റിലും
പാറി കളിയ്‌ക്കുന്ന പൈങ്കാറ്റല്ലോ
ദൂരെ വിദേശസ്ഥലരാകിലും നമ്മള്‍
ക്കിന്നോരോരോ വീര്‍പ്പിലും ഉദ്ഗമിപ്പൂ
കേരളജാതന്മാര്‍ നാമെങ്ങുചെന്ന് പാര്‍ത്താലും
കേരളനാട്ടില്‍ താനത്രെ വാഴ്വൂ
ദൂരദൂരങ്ങളിലാപതിയ്‌ക്കുമ്പോഴും
സൂര്യനില്‍ താനല്ലോ തദ് രശ്മികള്‍
ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്‌ക്കണം
ചോര നമുക്കു ഞരമ്പുകളില്‍
1964 ല്‍ പുറത്തിറങ്ങിയ ആദ്യകിരണങ്ങള്‍ എന്ന സിനിമയ്‌ക്ക് വേണ്ടി പി ഭാസ്‌ക്കരന്‍ എഴുതിയ ഗാനമാണ് രണ്ടാമത്തേത്. കെ രാഘവന്‍ സംഗീതം നല്‍കി പി സുശീല പാടിയ ‘ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല’ എന്ന ഗാനം മലയാളികളുടെ ദേശീയഗാനമായിട്ട് എത്രയോ കാലമായി എന്ന അടിക്കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോവിരുന്നുവന്നവര് ഭരണം പറ്റി
മുടിഞ്ഞു പണ്ടീ വീടാകെ
വീടു പുതുക്കിപ്പണിയും വരെയും
വിശ്രമമില്ലിനിമേല്തുടങ്ങിവച്ചു നാമൊരു കര്‍മ്മം
തുഷ്ടിതുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്രഭാരത വിശാലഹര്‍മ്മ്യം
സുന്ദരമാക്കും നവകര്‍മ്മം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: