ന്യൂദൽഹി: സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു. ഇന്ന് പുലർച്ചെ ദൽഹിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2016 മുതൽ എസ്പിജി തലവനായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറായി പ്രവർത്തിച്ചിട്ടുണ്ട്.
കേരളാ കേഡറിൽ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ബിഎസ്എഫിൽ അതിർത്തി മേഖലയിൽ പ്രവർത്തിച്ചിരുന്നു. 2023 മെയിൽ വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് കേന്ദ്രസർക്കാർ കാലാവധി ഒരു വർഷത്തേക്ക് നീട്ടി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: