ചെന്നൈ: ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തിന് സാക്ഷിയായ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബുവിന്റെ രാജി തേടി ബിജെപി വന്‍ പ്രക്ഷോഭത്തിന്.
വേദിയില്‍ ഉണ്ടായിരുന്ന ശേഖര്‍ ബാബു പ്രതിഷേധിക്കുക പോലും ചെയ്തില്ല. ഈ സാഹചര്യത്തില്‍ ദേവസ്വം, ഹിന്ദു മത ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കാനുള്ള അവകാശം ശേഖര്‍ ബാബുവിന് നഷ്ടമായി. അതിനാല്‍ അദ്ദേഹം മന്ത്രി സ്ഥാനം ഒഴിയണം. സപ്തംബര്‍ 10ന് മുമ്പ് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍, ബിജെപി പ്രവര്‍ത്തകര്‍ 11ന് ചെന്നൈയിലെ ആസ്ഥാനം അടക്കം സംസ്ഥാനത്തെ എല്ലാ എച്ച്ആര്‍ ആന്‍ഡ് സിഇ ഓഫീസുകളും ഘരാവോ ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു.
ഹിന്ദുമതവും സനാതന ധര്‍മ്മവും വ്യത്യസ്തമല്ല, രണ്ടും ഒന്നാണെന്നും ഇത് ജനങ്ങള്‍ മനസ്സിലാക്കണമെന്നും ‘ഡി എം കെ പ്രസിഡന്റ് വീരമണി വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ്, മന്ത്രി ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്തത്. അണ്ണാമലൈ ചൂണ്ടിക്കാട്ടി. അവരുടെ ഉദ്ദേശം എന്താണെന്ന് എല്ലാവര്ക്കും അറിയാം. ഹിന്ദുമതം ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ച് അവര്‍ സംസാരിച്ച അതേ യോഗത്തിലാണ് ഹിന്ദുമത-ജീവകാരുണ്യ വകുപ്പ് മന്ത്രി ശേഖര്‍ ബാബു പങ്കെടുത്തത്. അദ്ദേഹം അവരുടെ പ്രസംഗത്തെ എതിര്‍ത്തില്ല. ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഇതോടെ ഹിന്ദു മത ക്ഷേമ വകുപ്പ് മന്ത്രി പദവി വഹിക്കാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടു. കെ. അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: