മലയാളിയുടെ ഓണത്തിന്റെ വര്‍ണാഭമായ ഗൃഹാതുരസ്മരണയായ തൃക്കാക്കര ക്ഷേത്രത്തിലെ സദ്യ മുതല്‍ പുലി കളിവരെയുള്ളവ ലോകമൊന്നാകെയുള്ള പ്രേക്ഷകരിലേക്ക് ബുധനാഴ്ച മുതല്‍ നാഷണല്‍ ജിയോഗ്രാഫിക്ക് ചാനലില്‍ തുടങ്ങുന്ന ഇന്ത്യാസ് മെഗാ ഫെസ്റ്റിവല്‍സ് ഷോയിലൂടെയാണ് മലയാളിയുടെ സ്വകാര്യാഭിമാനമായ ഈ വേറിട്ട കാഴ്ചകള്‍ കൂടി ലോകത്തിന് മുന്നില്‍ മിഴി തുറക്കുന്നത്.
ഇനി മുതല്‍ എല്ലാ ബുധനാഴ്ചയും രാത്രി എട്ടിനാണ് നാഷണല്‍ ജിയോഗ്രാഫിക്ക് ചാനലിലെ ഇന്ത്യാ മെഗാ ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ലോക പ്രശസ്ത സെലിബ്രിറ്റി ഷെഫുമാരായ ഗാരി മെഹിഗന്‍, പാബ്ലോ നരഞ്ജോ അഗുലാരെ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ആറ് ഭാഗങ്ങളുള്ള ഒന്നില്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള പരമ്പരയാണിത്.
ഓണം കൂടാതെ ഗണേശോത്സവം, ദുര്‍ഗ്ഗാപൂജ, ഹോണ്‍ബില്‍, ഫൂലോം കി ഹോളി, ഈദുല്‍ ഫിത്വര്‍ എന്നിവ കൂടിയാണ് മഹത്തായ ഇന്ത്യന്‍ ആഘോഷ സംസ്കാരം അവതരിപ്പിക്കുവിനായി ഈ പരമ്പരയില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: