കിളിമാനൂർ: വീട് വാസയോഗ്യമാക്കൽ പദ്ധതിയിൽ വാർഡ് മെമ്പർ പട്ടിക തിരുത്തി ഇഷ്ടക്കാരിയ്‌ക്ക് ആനുകൂല്യം നൽകിയതായി പരാതി. ഇത് സംബന്ധിച്ച് പഞ്ചായത്ത് മെമ്പർക്കെതിരെ ബ്ലോക്ക് മെമ്പറും,ആനുകൂല്യം നഷ്ടപ്പെട്ട വൃദ്ധയും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡ് മെമ്പർ ഷൈലജയ്‌ക്കെതിരെയാണ് ഈ വാർഡ് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷൻ മെമ്പർ സരളമ്മയും ,അനൂകൂല്യം നഷ്ടപെട്ട ചിറ്റിലഴികം മുളം കുന്നിൽ പുത്തൻ വീട്ടിൽ ആനന്ദവല്ലിയും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്.
സരളമ്മ അധ്യക്ഷയായിരുന്നു ഗ്രാമ സഭയിലാണ് വീട് വാസയോഗ്യമാക്കൽ പദ്ധതിയിൽ ഒന്നാം പേരുകാരിയായി ആനന്ദവല്ലിയെ ഗ്രാമ സഭ അംഗീകരിച്ച് പട്ടിക തയ്യാറാക്കിയത് .എന്നാൽ ഈ പട്ടിക തിരുത്തി മൂന്നാം പേരുകാരിയായ വിജി എന്നയാളിന് ആനുകൂല്യം നൽകിയെന്നും ,വിജി ഗ്രാമ സഭയിൽ പങ്കെടുക്കുകയോ അപേക്ഷ നൽകുകയോ ചെയ്‌തിരുന്നില്ലെന്നും പരാതിയിൽ പറയുന്നു ..
മഞ്ഞപ്പാറ വാർഡിൽ മാസങ്ങൾക്ക് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ സി പി എം ൽ നിന്നും കോൺഗ്രസ് വാർഡ് പിടിച്ചെടുത്തിരുന്നു .സരളമ്മ സി പി എം മെമ്പർ ആണ് . സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മെമ്പറെ പുറത്താക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: