ചെന്നൈ: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണം എന്ന പരാമര്‍ശത്തില്‍ വധഭീഷണി ലഭിച്ചതിന് പിന്നാലെ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ ചെന്നൈയിലെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി.
സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ തമിഴ്നാട് മന്ത്രിയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച അയോധ്യയിലെ സംന്യാസി പരമഹംസ് ആചാര്യയുടെ പ്രതികരണത്തിനു പിന്നാലെയാണ് ഈ നടപടി.
അതേസമയം താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുവെന്നും, കരുണാനിധിയും പെരിയാറും മുന്നോട്ടുവെച്ച വഴി മാത്രമാണ് താന്‍ പിന്തുടരുന്നതെന്നും തൂത്തുക്കുടിയില്‍ ഡിഎംകെ പ്രവര്‍ത്തകരോട് സംസാരിക്കവെ ഉദയനിധി പ്രതികരിച്ചു.
ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് നടത്തിയ സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സും മാപ്പ് പറയണമെന്ന് തിങ്കളാഴ്ച രാവിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മമത ബാനര്‍ജി, ഉദ്ദവ് താക്കറെയുള്പ്പെടെയുള്ള നേതാക്കാള്‍ ഉദയനിധി സ്റ്റാലിനെ തള്ളി രംഗത്തെത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: