ദില്ലി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന് പുറമെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും പങ്കെടുക്കില്ല. ചൈനീസ് പ്രസിഡന്റിന് പകരം പ്രധാനമന്ത്രി ലി ചിയാങ് എത്തും.
എന്നാല്‍, ജി 20 ഉച്ചകോടിയില്‍ തര്‍ക്ക വിഷയങ്ങളില്‍ ഇതുവരെ സമവായമായിട്ടില്ല. യുക്രൈന്‍ വിഷയത്തിലുളള ഭിന്നത ഒഴിവാക്കാന്‍ യുക്രൈനെക്കുറിച്ചുള്ള നേരിട്ടുള്ള പരാമര്‍ശം ഒഴിവാക്കാമെന്ന ഇന്ത്യയുടെ സമവായ നിര്‍ദ്ദേശത്തെ അമേരിക്ക ഉള്‍പ്പടെ ജി 7 രാജ്യങ്ങള്‍ ശക്തായി എതിര്‍ത്തു.
അരുണാചല്‍ പ്രദേശും അക്‌സായി ചിന്നും ചൈന ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയുമായി അസ്വാരസ്യത്തിന് കാരണമായിരുന്നു. സമുദ്രാതിര്‍ത്തി സംബന്ധിച്ച് വിയറ്റ്‌നാമും മലേഷ്യയും ചൈനയെ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: