കൊച്ചി: ഈ വര്‍ഷത്തെ ഓണച്ചിത്രമായി മലയാളികള്‍ ഏറ്റുവാങ്ങിയത് രജനീകാന്തിന്റെ തമിഴ് ചിത്രം ‘ജയിലര്‍’. ഓണം വാരത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 56.50 കോടിയാണ്. ചരിത്രത്തിലാദ്യമായാണ് ഓണത്തിന് മലയാളസിനിമകളെ പിന്തള്ളി തമിഴ് സിനിമ കളക്ഷനില്‍ മുന്നിലെത്തിയത്.
അധികം താരനിറവില്ലാതെ തന്നെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് നിഹാസ് ഹിദായത്ത് സംവിധാനംചെയ്ത ആര്‍ഡിഎക്‌സ് ആണ്. ട്രയ്‌ലര്‍ വഴി ജനങ്ങളെ ആവേശത്തിലാറാടിച്ച അഭിലാഷ് ജോഷിയുടെ ‘കിങ് ഓഫ് കൊത്ത’ മൂന്നാംസ്ഥാനത്തായി.
ഓണക്കാലമായിരുന്നു തീയറ്ററുകളുടെ വന്‍ പ്രതീക്ഷ.ഏറ്റവും കൂടുതല്‍ പ്രതീക്ഷ ചെലുത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ്.
ആദ്യ എട്ടുദിവസത്തിനുള്ളില്‍ 50 കോടിക്കുമുകളില്‍ കളക്ഷന്‍ നേടാനായെങ്കിലും മലയാളികളുടെ ഓണച്ചിത്രമാകാന്‍ സിനിമയ്‌ക്ക് കഴിഞ്ഞില്ല. ആദ്യദിന കളക്ഷന്‍ 5.75 കോടിയായിരുന്നു. 50 കോടിയോളമാണ് ‘കിങ് ഓഫ് കൊത്തയുടെ നിര്‍മാണച്ചെലവ്.
ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷമിട്ട ‘ആര്‍ഡിഎക് സ് പെട്ടെന്നു തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. 10 കോടിയോളം നിര്‍മാണച്ചെലവുള്ള ചിത്രം അധികം പ്രചാരണങ്ങളോ ആഘോഷാരവങ്ങളോ ഇല്ലാതെയാണ് തിയേറ്ററുകളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: