കൊല്ലം: 2010ല്‍ പിഎസ്സി നടത്തിയ എസ്ഐ പരീക്ഷാ തട്ടിപ്പ് കേസിലെ രണ്ട് പ്രതികളെയും കോടതി വെറുതെവിട്ടു. ഒന്നാം പ്രതി ചവറ മുകുന്ദപുരം വരവിള വീട്ടില്‍ ബൈജു, രണ്ടാം പ്രതി കോയിവിള ചുന്തന്റയ്യത്ത് വീട്ടില്‍ ആര് ദിലീപ് ചന്ദ്രന് എന്നിവരെയാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അഞ്ജു മീരാ ബിര്‍ള വിട്ടയച്ചത്.
2010 ഒക്ടോബര്‍ 12ന് നടന്ന പരീക്ഷയില്‍ കൊല്ലം ക്രേവന്‍ സ്കൂളിലാണ് പോലീസുദ്യോഗസ്ഥനായ ഒന്നാം പ്രതി ബൈജു പരീക്ഷയെഴുതിയത്. ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ച മൊബൈലിലൂടെ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറ്റൊരു മൊബൈലില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പില്‍ ക്ലര്‍ക്കായ രണ്ടാംപ്രതി ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തുവെന്നും പരീക്ഷയ്ക്കിടെ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തെന്നുമാണ് പ്രോസിക്യൂഷന് കേസ്.
വിശ്വാസവഞ്ചന, തട്ടിപ്പ്, തെളിവ് നശിപ്പിക്കല്‍, ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പരീക്ഷ പിന്നീട് റദ്ദാക്കിയെന്നും പുതിയ പരീക്ഷ നടത്തുക വഴി പിഎസ്സിക്ക് ഒന്നരലക്ഷത്തോളം രൂപ നഷ്ടം വന്നുവെന്നും പ്രോസിക്യൂഷന് വാദിച്ചു.
പിഎസ്സി സെക്രട്ടറിയടക്കം 25 സാക്ഷികളെ വിസ്തരിച്ച കേസില്‍ 56 രേഖകളും നാല് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ ഫോണ്‍രേഖകളും ഡിജിറ്റല്‍ തെളിവുകളും തെളിവില്‍ സ്വീകരിച്ചിരുന്നു. കൊല്ലം ഡിവൈഎസ്പി ആയിരുന്ന ബി. കൃഷ്ണകുമാറാണ് പരീക്ഷാ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേ
ഷിച്ചത്.
കേസിലെ അന്തിമവാദത്തിനിടെ രണ്ടാം പ്രതിക്കെതിരെ കൂടുതല്‍ തെളിവിനായി കേസ് ഡയറി കോടതി പരിശോധിക്കണമെന്നും ഇയാളുടെ സിഡി രൂപത്തിലുള്ള ഫോണ്‍ രേഖകള്‍ കോടതി തുറന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രോ
സിക്യൂഷന് ഹര്‍ജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു. ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. വേണു.ജെ.പിള്ള, രണ്ടാംപ്രതിക്ക് വേണ്ടി അഡ്വ. ദീപക് അനന്തന് എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: