ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ക്ക് അനുയോജ്യമായ വൃക്ഷങ്ങള്‍
1. അശ്വതി -കാഞ്ഞിരം
2. ഭരണി- നെല്ലി
3. കാര്‍ത്തിക -അത്തി
4. രോഹിണി- ഞാവല്‍
5. മകയിരം കരിങ്ങാലി
6. തിരുവാതിര- കരിമരം
7. പുണര്‍തം -മുള
8. പൂയം- അരയാല്‍
9. ആയില്യം- നാഗം
10. മകം- പേരാല്‍
11. പൂരം -പ്ലാശ്
12. ഉത്രം- ഇത്തി
13. അത്തം- അമ്പഴം
14. ചിത്തിര -കൂവളം
15. ചോതി- നീര്‍മരുത്
16. വിശാഖം -വയ്യങ്കതവ്
17. അനിഴം- ഇലഞ്ഞി
18. തൃക്കേട്ട -വെട്ടി
19. മൂലം -വയന
20. പൂരാടം- വഞ്ഞി
21. ഉത്രാടം- പ്ലാവ്
22. തിരുവോണം -എരിക്ക്
23. അവിട്ടം- വന്നി
24. ചതയം -കടമ്പ്
25. പൂരുരുട്ടാതി- തേന്മാവ്
26. ഉത്തൃട്ടാതി- കരിമ്പന
27. രേവതി -ഇരിപ്പ
കുന്നിന്‍ പ്രദേശത്ത് വീടു വയ്‌ക്കുമ്പോള്‍…
കുന്നിന്‍പ്രദേശമാണ് വീടു വയ്‌ക്കുവാന്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ ചരിവുള്ള സ്ഥലം ആയിരിക്കണം. ഈ സ്ഥലത്ത് പതിക്കുന്ന വെള്ളം കിഴക്കോട്ടോ വടക്കോട്ടോ ഒഴുകിപ്പോകാന്‍ അനുവദിക്കുക.
സ്ഥലവും വീടും ആയിട്ടുള്ള ബന്ധം
കെട്ടിടവും അതിരിക്കുന്ന സ്ഥലവും ഒരുപോലെ പ്രാധാന്യമുള്ളതാണ്. സ്ഥലം ക്ഷേത്രമാണെങ്കില്‍ കെട്ടിടം ബീജമാണ്. സ്ഥലത്തിന്റെ ചരിത്രവും യോഗ്യതയും
വീടു പണിയുന്നതിനുമുമ്പായി പരിശോധിച്ചിരിക്കണം.
കാര്‍പോര്‍ച്ചിന്റെ സ്ഥാനം
കാര്‍പോര്‍ച്ചിന് കിഴക്കുതെക്കുഭാഗം അല്ലെങ്കില്‍ വടക്കുപടിഞ്ഞാറുഭാഗം ഉത്തമമാണ്.
ലക്ഷണമൊത്ത ഭവനത്തിന് ദിക്ക്
ലക്ഷണമൊത്ത ഭവനം പ്രധാന ദിക്കുകളായ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ആകാവുന്നതാണ്. എന്നാല്‍, ഭവനം പണിയുന്ന വ്യക്തിയുടെ നക്ഷത്രം കണക്കിലെടുത്ത് ഭാഗ്യദിക്ക് ഏതാണോ ആ ഭാഗത്തേക്ക് പൂമുഖം വരത്തക്ക രീതിയില്‍ വീടുപണിയുന്നത് ഉത്തമമായിരിക്കും.
കിണറിന്റെ സ്ഥാനം
ഒരു വീടിന് കിണര്‍ കഴിക്കുന്നത് ഏറ്റവും ഭാഗ്യസ്ഥാനത്തായി കാണുന്നത് കുംഭരാശിയിലും മീനരാശിയിലും ആണ്. ഒരു കാരണവശാലും മധ്യഭാഗത്ത് കിണര്‍ കുഴിക്കരുത്. പ്രത്യേകിച്ച് വീടിന്റെ വാതിലുകള്‍ക്കുനേരേ മേടം, ഇടവം രാശിയിലും കിണര്‍ കുഴിക്കുന്നതില്‍ തെറ്റില്ല.
മണ്ണിന്റെ ഉറപ്പ് പരിശോധന
ഒരു വീട് പണിയുംമുമ്പേ മണ്ണിന്റെ ഉറപ്പുപരിശോധിക്കുന്നത് പല രീതിയിലാണ്. സമചതുരമായ ഒരു കുഴിയെടുത്ത് ആ കുഴിയില്‍ത്തന്നെ കുഴിച്ച മണ്ണ് തിരിച്ചിട്ട് മൂടിയാല്‍ മിച്ചം വരുന്നതെങ്കില്‍ ഉറപ്പുള്ള ഭൂമിയായിട്ട് കണക്ക് എടുക്കാം. അതല്ലാതെ തന്നെ ഒരു കുഴി എടുത്തശേഷം ആ കുഴിയില്‍ വെള്ളം നിറയ്‌ക്കുക. മൂന്ന് മണിക്കൂറിനുശേഷം തിരിച്ചുവന്ന് നോക്കുമ്പോള്‍ വെള്ളം കഴിയില്‍ മുക്കാല്‍ ഭാഗത്തോളം അവശേഷിക്കുന്നുണ്ടെങ്കില്‍ ഉത്തമഭൂമിയായിട്ടും കാല്‍ ഭാഗമേ വെള്ളം ഉള്ളൂ എങ്കില്‍ ആ ഭൂമി വീട് വയ്‌ക്കുന്നതിന് മധ്യമമായിട്ടും വെള്ളം ഒട്ടുംതന്നെ കുഴിയില്‍ ഇല്ലാത്ത അവസ്ഥയാണെങ്കില്‍ ഗൃഹം പണിയുന്നതിന് അധമമായിട്ടും കണക്കിലെടുക്കാം.
ഗൃഹാരംഭ ശുഭദിനം
ഗൃഹാരംഭദിവസത്തെ അശ്വതി തുടങ്ങിയുള്ള തിഥികള്‍, രവിവാരം തുടങ്ങിയുള്ള ആഴ്ചകള്‍, മേടം തുടങ്ങിയുള്ള രാശിസംഖ്യ ഇവയെല്ലാം കൂട്ടി ഒമ്പത് കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് വന്നാല്‍ അത്യുത്തമം. ഇതിനെ നിഷ്പഞ്ചകം എന്നുപറയുന്നു.
വീടിന്റെ തുറസ്സായ ഭാഗം
തുറസ്സായ വഴികളും ബാല്‍ക്കണികളും വീടിന്റെ വടക്കുകിഴക്ക് അല്ലെങ്കില്‍ കിഴക്കുവടക്ക്ഭാഗത്തായിരിക്കണം.
ഉത്തമഭൂമിയുടെ തറനിരപ്പ്
ഒരു വീടുവയ്‌ക്കുന്ന ഭൂമിയുടെ തറനിരപ്പിന് അല്‍പ്പമെങ്കിലും കിഴക്കോട്ടോ വടക്കോട്ടോ ചരിവ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് തെക്കുപടിഞ്ഞാറ് മൂല വരുന്ന ഭാഗം അല്‍പമെങ്കിലും ഉയര്‍ന്നിരിക്കുന്നത് നല്ലതാണ്.
ഒഴിച്ചിടാന്‍ പാടില്ലാത്ത സ്ഥലം
കെട്ടിടം പണി നടത്തുമ്പോള്‍ രണ്ടാമത്തെ നിലയുടെ തെക്കുപടിഞ്ഞാറുഭാഗം ഒരു കാരണവശാലും ഒഴിച്ചിടരുത്.
ജലാശയത്തിന്റെ സ്ഥാനം
വിശാലമായ ഒരു ഭവനം പണിയുന്നുവെങ്കില്‍ വീടിന്റെ നടുമുറ്റത്ത് ജലാശയം പാടില്ല. എന്നാല്‍ വടക്കുകിഴക്കുഭാഗത്തും വടക്കുഭാഗത്തും ജലാശയങ്ങള്‍ വരാവുന്നതാണ്.
മുറികളുടെ വാതില്‍
വീടിന്റെ അകത്തെ മുറികളുടെ വാതില്‍ നേര്‍ക്കുനേര്‍ വരാതെ പണിയുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ പൂമുഖവാതില്‍ (മുന്‍വശത്തെ വാതില്‍) തുറക്കുമ്പോള്‍ നേരെ റൂമുകളുടെ വാതില്‍ വരാന്‍ പാടില്ല. പ്രത്യേകിച്ച് അടുക്കളയുടേത്.
ഗൃഹനിര്‍മാണസമയം
ഗൃഹനിര്‍മാണം തുടങ്ങുന്നതിന് ഗൃഹനായികയുടെ നക്ഷത്രവുമായി ബന്ധപ്പെട്ട ഒരു ദിവസമാണ് നിശ്ചയിക്കേണ്ടത്. മീനം, മിഥുനം, കന്നി, ധനു എന്നീ മാസങ്ങള്‍ ഗൃഹനിര്‍മാണത്തിന് എടുക്കരുത്.
കിണറിന്റെ സ്ഥാനങ്ങള്‍
ഒരു വീടിന് നിയമാനുസരണം വടക്കുകിഴക്കുഭാഗത്ത് കിണര്‍ എടുക്കുവാന്‍ ഏതെങ്കിലും കാരണത്താല്‍ തടസം ഉണ്ടായാലും, അതല്ലെങ്കില്‍ പ്രസ്തുത ഭാഗം വെള്ളം കിട്ടാത്ത ഭാഗമായിരുന്നാലും തെക്കുപടിഞ്ഞാറ് മൂലയിലോ വടക്കുപടിഞ്ഞാറ് മൂലയിലോ വെള്ളം കിട്ടത്തക്കരീതിയില്‍ സ്ഥാനം ഉണ്ടായാല്‍ അവിടെ കിണര്‍ കുത്തിയശേഷം വീടും കിണറുമായി യോജിക്കാത്ത രീതിയില്‍ മന കെട്ടി വേര്‍തിരിക്കണം.
ശുചിമുറിയുടെ സ്ഥാനം
ഭവനം പണിയുമ്പോള്‍ ഒരു കാരണവശാലും വീടിന്റെ നാലു കോണുകളിലും മധ്യഭാഗത്തും ശുചിമുറി വരാതെ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: