പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ വനമേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. കിഴക്കന്‍ വനമേഖല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്ന സംശയവുമുണ്ട്. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത വെള്ളപ്പാച്ചിലും
അതിനിടെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടതിനാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദം ശക്തിപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴയ്‌ക്കും സാധ്യത.
ഏഴാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച ആലപ്പുഴയില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.












