ന്യൂദല്‍ഹി: റിക്കാര്‍ഡ് സമയത്തിനുള്ളില്‍ ഹനുമാന്‍ ചാലിസ ചൊല്ലി ഗീതാന്‍ശ് ഗോയല്‍ എന്ന അഞ്ചു വയസുകരന്‍ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്നു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ വരെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് ഗീതാന്‍ശ്.
ആ കൊച്ചുമിടുക്കനെ ദ്രൗപദി മുര്‍മു രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്തതിനു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ നിന്നും പ്രശംസാപത്രം നേടിയിരുന്നു ഗീതാന്‍ശ്.
നാല് വയസും മൂന്ന് മാസവും പ്രായമുള്ളപ്പോഴാണ് അസാധാരണമായ നേട്ടം ഈ മിടുക്കന്‍ സ്വന്തമാക്കുന്നത്. ഒരു മിനിറ്റ് 54 സെക്കന്‍ഡിലാണ് ഹനുമാന്‍ ചാലിസ പാരായണം ചെയ്തത്. വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാന്‍ഡ് മാസ്റ്റര്‍ ഇന്‍ റെക്കോര്‍ഡ് ബ്രേക്കിങ് എന്ന ടൈറ്റിലും ഗീതാന്‍ശ് സ്വന്തമാക്കിയിട്ടുണ്ട്.
രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണിച്ച വിവരം ഗീതാന്‍ശിന്റെ അച്ഛന്‍ വിപിന്‍ ഗോയല്‍ വെളിപ്പെടുത്തിയത്. ഇമെയില്‍ സന്ദേശം കിട്ടിയെന്നും മകനെ നേരില്‍ കാണണമെന്ന് രാഷ്‌ട്രപതി അറിയിച്ചിട്ടുന്നെും വിപിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: