കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന അതിര്‍ത്തി സുരക്ഷാ സേനയുടെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) സംഘത്തിന്റെയും സംയുക്ത നടപടിയില്‍ വന്‍ സ്വര്‍ണക്കടത്ത് പരാജയപ്പെടുത്തി.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വിജയ്പൂര്‍ എന്ന ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നാണ് 106 സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ സംഘം പിടികൂടുകയും രണ്ട് കള്ളക്കടത്തുകാരെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതേ ഗ്രാമത്തിലെ താമസക്കാരായ രബീന്ദ്ര നാഥ് ബിശ്വാസ്, വിധാന്‍ ഘോഷ് എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത സ്വര്‍ണ ബിസ്ക്കറ്റുകളുടെ ആകെ ഭാരം 14.296 കിലോഗ്രാം ആണെന്നും ഇന്ത്യന്‍ വിപണിയില്‍ 8.50 കോടി രൂപ വിലമതിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, കൊല്‍ക്കത്ത അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിജയ്പൂര്‍ ഗ്രാമത്തിലെ ഒരാളുടെ വീട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണത്തിന്റെ വിവരം ലഭിച്ചത്തിനെ തുടര്‍ന്നാണ് സംഘം തുണിയില്‍ പൊതിഞ്ഞ രണ്ട് ബാഗുകള്‍ കണ്ടെടുത്തത്.
ബാഗുകള്‍ തുറന്നപ്പോള്‍ ഇവരില്‍ നിന്ന് വിവിധ വലുപ്പത്തിലുള്ള 106 സ്വര്‍ണ ബിസ്ക്കറ്റുകള്‍ കണ്ടെടുത്തു. ‘പ്രാഥമിക ചോദ്യം ചെയ്യലില്‍, ബംഗ്ലാദേശിലെ നസ്തിപൂര് ഗ്രാമത്തിലെ താമസക്കാരായ മസൂദ്, നസീഫ് എന്നീ കള്ളക്കടത്തുകാരില്‍ നിന്നാണ് തങ്ങള്‍ ഈ സ്വര്‍ണം വാങ്ങിയതെന്ന് കള്ളക്കടത്തുകാരും വെളിപ്പെടുത്തി.
ഇതിനുശേഷം ഈ സ്വര്‍ണം വിജയ്പൂര്‍ ഗ്രാമത്തിലെ തടാകത്തിന് സമീപമുള്ള ഗെഡെ ഗ്രാമവാസിയായ സന്തോഷ് ഹല്‍ദാറിന് കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍ ബിഎസ്എഫ് ജവാന്മാരുടെ ജാഗ്രത കണ്ട് അവര്‍ ഈ സ്വര്‍ണം വീട്ടില്‍ ഒളിപ്പിച്ചു. അതേസമയം, പിടികൂടിയ കള്ളക്കടത്തുകാരെയും പിടികൂടിയ സ്വര്‍ണവും തുടര്‍ നിയമനടപടികള്‍ക്കായി ഡിആര്‍ഐ സംഘത്തിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: