സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ തര്‍മാന്‍ ഷണ്മുഖരത്നം വിജയിച്ചതോടെ ഇന്ത്യന്‍ വംശജരായ ലോക നേതാക്കളുടെ പട്ടിക നീളുകയാണ്. തെരഞ്ഞെടുപ്പില്‍ 70.4 ശതമാനം വോട്ടാണ് തര്‍മാന്‍ സ്വന്തമാക്കിയത്. സിംഗപ്പൂരില്‍ ജനിച്ചു വളര്‍ന്ന തര്‍മാന്‍ നേരത്തെ മന്ത്രിപദം വഹിച്ചിരുന്നു. രണ്ട് ചൈനീസ് വംശജരുള്‍പ്പെടെ മൂന്നു പേരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. നിലവിലെ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ കാലാവധി സെപ്റ്റംബര്‍ 13 ന് അവസാനിക്കാനിരിക്കേയാണ് തെരഞ്ഞെടുപ്പു നടത്തിയത്
സിംഗപ്പൂര്‍ ഉള്‍പ്പെടെ ഭാരതീയ വംശജര്‍ ഭരണം നിയന്ത്രിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഏഴാണ്. ബിട്ടനു, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, സുറിനാം, മൗറേഷ്യസ്, ഗയാന, സേഷെല്‍സ് എന്നീ രാജ്യങ്ങളുടെ തലപ്പത്ത് ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടാവുന്നവരാണ്.

യു.കെ,. മൗറീഷ്യസ്, സുരിനാം, ഗയാന, സിംഗപ്പൂര്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, മലേഷ്യ, ഫിജി, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സെയ്ഷെല്‍സ്, യു.കെ എന്നീ വ്യത്യസ്ത രാജ്യങ്ങളിലായി ഇതുവരെ 33 തവണയാണ് ഇന്ത്യന്‍ വംശജര്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയിട്ടുള്ളത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരീസിനും ഇന്ത്യന്‍ വേരുകളുണ്ട്.കമല ഹാരിസ്
യുഎസില്‍ ഇന്ത്യന്‍ അമെരിക്കന്‍ കമ്യൂണിറ്റിയുടെ സ്വാധീനം ശക്തമായതിന്റെ ഉത്തമോദാഹരണമാണ് കമല ഹാരിസ് ആദ്യ വനിതാ വൈസ് പ്രസിഡന്റ് പദത്തിലെത്തിയത്. ഇന്ത്യന്‍ ജമൈക്കന്‍ വംശജരാണ് കമല ഹാരിസിന്റെ മാതാപിതാക്കള്‍. അതു മാത്രമല്ല നവംബറില്‍ നടന്ന നിര്‍ണായകമായ ഇടക്കാല തെരഞ്ഞെടുപ്പില്‍ രാജാ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയപാല്‍, അമി ബേര, തനേദാര്‍ തുടങ്ങി അഞ്ച് ഇന്ത്യന്‍ അമെരിക്കന്‍ വംശജരാണ് യുഎസ് ഹൗസ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്.
ഋഷി സുനാക് ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഗോവന്‍ വംശജരായ സുവേല ബ്രവേര്‍മാന്‍, ക്ലെയര്‍ കുടീഞ്ഞോ എന്നിവര്‍ അദ്ദേഹത്തിന്റെ ക്യാബിനറ്റില്‍ പ്രമുഖ പദവികള്‍ വഹിക്കുന്നുണ്ട്.

ഗയാനയുടെ പ്രസിഡന്റ് മുഹമ്മദ് ഇര്ഫാന് അലി, തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനാണ്. ഗയാനയിലെ ആദ്യത്തെ മുസ്ലീം പ്രസിഡന്റും
അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി ലിയോ എറിക് വറാദ്കറും ഇന്ത്യന്‍ വംശജയാണ്. മുംബൈയില്‍ ജനിച്ച ഡോ. അശോക് ആണ് ലിയോ എറിക്കിന്റെ പിതാവ്. 2015 മുതല്‍ പോര്‍ച്ചുഗലില്‍ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന അന്റോണിയോ കോസ്റ്റയും പാതി ഇന്ത്യന്‍ ആണ്.
ക്യാനഡയില് ഹര്‍ജിത് സജ്ജന്‍, നവ്ദീപ് ബെയിന്‍സ്, ബര്‍ദിഷ് ചാഗര്‍, അനിതാ ആനന്ദ് എന്നീ നാല് ഇന്ത്യന്‍ വംശജര്‍ മന്ത്രിമാരായുണ്ട്. അനിതാ ആനന്ദ് ആദ്യ ഹിന്ദു മന്ത്രി. 17 ഇന്ത്യന്‍ വംശജരാണ് കാനഡ പാര്‍ലമെന്റില്‍ ഉള്ളത്.
ചെന്നൈയിലെ മലയാളി കുടുംബത്തില്‍ പിറന്ന പ്രിയങ്ക രാധാകൃഷ്ണന് ന്യൂസിലാന്‍ഡ് മന്ത്രിസഭയിലെ ആദ്യ ഇന്ത്യന്‍ വംശജയായ മന്ത്രിയാണ്. 15 രാജ്യങ്ങളിലായി 60 ഇന്ത്യന്‍ വംശജര്‍ മന്ത്രിപദം അലങ്കരിക്കുന്നു.

മൗറേഷ്യയുടെ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥും പ്രസിഡന്റ് പൃഥ്വിരാജ്സിംഗ് രൂപനും ഇന്ത്യന്‍ വംശജരാണ്. മൗറീഷ്യസയുടെ ഭരണം പ്രസിഡന്റും പ്രധാനമന്ത്രിയുമായി ഏഴുപേര്‍ ഇന്ത്യന്‍ വംശജരായുണ്ട്. മൗറീഷ്യസിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്ര പിതാവുമായ സീവൂസാഗൂര്‍ രാംഗൂലം ആണ് വിദേശ രാജ്യത്ത് ഭരണത്തിലേറിയ ആദ്യ ഇന്ത്യന്‍ വംശന്. അദ്ദേഹത്തിന്റെ മകന് നവീചന്ദ്ര രാംഗൂലം 2005 മുതല്‍ 2014 വരെ മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായിരുന്നു.
സീഷെല്‍സിലെ പ്രസിഡന്റ് വേവല്‍ രാംകലവന്റെ പൂര്‍വികര്‍ ബീഹാറില്‍ നിന്ന് കുടിയേറിയവരാണ്. സിംഗപ്പൂര്‍ പ്രസിഡണ്ടാണ് ഹലീമ യാക്കൂബ് ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യന്‍ വംശജയായ ഹലീമ. ഗയാന പ്രസിഡന്റ് ഇര്ഫാന് അലിയാണ് ആ രാജ്യത്തിന്റെ തലവനാകുന്ന ആദ്യ മുസല്‍ം. സുറിനാം പ്രസിഡന്റ് ചാന് സന്തോഹിയാണ് രാഷ്ട്രത്തലവാനായ മറ്റൊരു ഭാരത വംശജന്. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആന്റോണിയ കോസ്റ്റയുടെ അമ്മ ഗോവക്കാരിയായിരുന്നു.

നിലവില്‍ ഇന്ത്യന്‍ വേരുകളുള്ള നേതാക്കള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ ;
.1. അന്റണിയോ കോസ്റ്റ, പ്രധാനമന്ത്രി, പോര്‍ച്ചുഗല്‍
2. മുഹമ്മദ് ഇര്ഫാന്, പ്രസിഡന്റ്, ഗയാന
3. പ്രവിന്ദ് ജഗ്നാഥ് , പ്രധാനമന്ത്രി, മൗറീഷ്യസ്
4. പൃഥ്വിരാജ് സിംഗ് രൂപന്‍, പ്രസിഡന്റ്, മൗറീഷ്യസ
5. ചന്ദ്രികാപ്രസാദ് സന്തോഖി , പ്രസിഡന്റ്, സുരിനാം
6. കമല ഹാരിസ്, വൈസ് പ്രസിഡന്റ്, യു.എസ്
7. വേവല്‍ രാംകലവന്‍ പ്രസിഡന്റ്, സെയ്ഷെല്‍സ്
8. ക്രിസ്റ്റീന്‍ കങ്കലൂ, പ്രസിഡന്റ്,ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ
9 ഋഷി സുനക്, പ്രധാനമന്ത്രി, യുണൈറ്റഡ് കിംഗ്ഡം
10. തര്‍മാന്‍ ഷണ്മുഖരത്നം, പ്രസിഡന്റ്, സിംഗപ്പൂര്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക: