തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വര്‍ണാഭമായ ഘോഷയാത്ര നടക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഫ്ലാഗ ഓഫ് നിര്‍വഹിച്ചു. വന്‍ പുരുഷാരമാണ് ഘോഷയാത്ര കാണാന്‍ റോഡിനിരുവശത്തും വെളളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയുളള റോഡില്‍ അണിനിരന്നിട്ടുളളത്.
രാവിലെ മുതല്‍ മഴ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഘോഷയാത്ര കാണാന്‍ എത്തുന്നതില്‍ നിന്നും ജനങ്ങള്‍ക്ക് തടസമായില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ഘോഷയാത്രയ്ക്ക് തുടക്കമായത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ അറുപതോളം ഫ്ലോട്ടുകള്‍ ഘോഷയാത്രയില്‍ ഉണ്ട്.
തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, പൂക്കാവടി, അമ്മന്‍കുടം തുടങ്ങിയവ നിരവധി തനത് കലാരൂപങ്ങളും ഉണ്ട്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുളള കലാരൂപങ്ങളുമുണ്ട്.
ഘോഷയാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്തെ ഓണം വാരാഘോഷം ജനങ്ങള്‍ക്ക് വര്‍ണവിസ്മയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: