ന്യൂദല്‍ഹി: നേതാവാരെന്നു തീരുമാനിക്കാനാകാതെ പ്രതിപക്ഷ സഖ്യമായ ഐഎന്‍ഡിഐഎയുടെ മൂന്നാം യോഗവും അവസാനിച്ചു. രണ്ടു ദിവസം ചേര്‍ന്നിട്ടും യോഗത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായില്ല. സഖ്യത്തിന്റെ കണ്‍വീനറെ തെരഞ്ഞെടുക്കാന്‍ പോലും കഴിഞ്ഞില്ല.
സഖ്യത്തിന്റെ ലോഗോ പ്രകാശനവും നടന്നില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പറ്റാവുന്നിടത്തോളം സീറ്റുകളില്‍ ഒരുമിച്ചു മത്സരിക്കണമെന്ന പ്രമേയം അവതരിപ്പിക്കുക മാത്രമാണുണ്ടായത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ പരമാവധി വേഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും പ്രമേയത്തിലുണ്ട്.
ഔദ്യോഗികമായി ക്ഷണിക്കാതിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ യോഗത്തിനെത്തിയത് എതിര്‍പ്പിനു കാരണമായി. ഇക്കാര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ യോഗത്തിനു നേതൃത്വം നല്കിയ ഉദ്ധവ് താക്കറെയോട് പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഫറൂഖ് അബ്ദുള്ളയും അഖിലേഷ് യാദവും കെ.സി. വേണുഗോപാലിനെ അനുനയിപ്പിക്കുകയായിരുന്നു. സഖ്യത്തിലെ നേതാക്കള്‍ ഒന്നിച്ചു ഫോട്ടോ എടുക്കുന്നതിനു മുന്നോടിയായി യോഗം നടക്കുന്ന ഹോട്ടലിലേക്ക് കപില്‍ സിബല്‍ എത്തിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്.
വിവിധ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടുന്ന 14 അംഗ ഏകോപന സമിതിയെയും മറ്റ് ആറു സമിതികളെയുമാണ് ഇന്നലെ പ്രഖ്യാപിച്ചത്. നെഹ്റു കുടുംബത്തില്‍ നിന്നുള്ള ആരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏകോപന സമിതിയിലേയ്‌ക്ക് സിപിഎം പ്രതിനിധിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതാരെന്നതില്‍ തീരുമാനമായില്ല. ഏകോപന സമിതിക്കു പുറമേയുള്ള മറ്റു നാലു കമ്മിറ്റികളിലേക്കുമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളെയും പ്രഖ്യാപിച്ചില്ല.
കെ.സി. വേണുഗോപാല്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ടി.ആര്‍. ബാലു(ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), ഹേമന്ത് സോറന്‍ (ജെഎംഎം), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ഛദ്ദ (ആം ആദ്മി), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹബൂബ മുഫ്തി (പിഡിപി), ഡി. രാജ (സിപിഐ), ലല്ലന്‍ സിങ് (ജെഡിയു), ജാവേദ് അലി ഖാന്‍ (സമാജ് വാദി പാര്‍ട്ടി) എന്നിവരാണ് ഏകോപന സമിതി അംഗങ്ങള്‍. പ്രചാരണ സമിതി, സോഷ്യല്‍ മീഡിയ വര്‍ക്കിങ് ഗ്രൂപ്പ്, മീഡിയ വര്‍ക്കിങ് ഗ്രൂപ്പ്, റിസര്‍ച്ച് വര്‍ക്കിങ് ഗ്രൂപ്പ് എന്നീ പത്തൊന്‍പതംഗ സമിതികളും പ്രഖ്യാപിച്ചു.
കേരളം, ദല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ നിലപാടുകളില്‍ സഖ്യത്തില്‍ അഭിപ്രായ ഭിന്നതകള്‍ ശക്തമായി തുടരുകയാണെന്നാണ് മുംബൈ യോഗവും നല്കുന്ന സൂചന.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ പ്രസിഡന്റുമാരായ സോണിയ, രാഹുല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഒരുമിക്കുന്ന ഭാരതം വിജയിക്കുന്ന ഐഎന്‍ഡിഐഎ എന്നതാണ് മുന്നണിയുടെ മുദ്രാവാക്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലി നടത്താനും
യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: