ന്യൂദല്‍ഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലായി മനീഷ് ദേശായി ചുമതലയേറ്റു. രാജേഷ് മല്‍ഹോത്രയ്ക്ക് പകരമാണ് മനീഷ് ദേശായിയുടെ നിയമനം. 1989 ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥനായ മനീഷ് 2012 മുതല്‍ 2018 വരെ പിഐബി അഡിഷണല്‍ ഡയറക്ടര്‍ ജനറലായിരുന്നു.
മുംബൈയിലെ പിഐബിയുടെ വെസ്റ്റ് സോണിന്റെ ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ന്യൂസ്പേപ്പേഴ്സ് രജിസ്ട്രാര്‍ ഡയറക്ടര്‍ ജനറല്‍, ഫിലിംസ് ഡിവിഷണല്‍ ഡയറക്ടര്‍ ജനറല്‍, പ്രസാര്‍ ഭാരതി ജനറല്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: