Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂക്ഷ്മശരീരധാരികളുമായുള്ള സമ്പര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2023, 07:53 pm IST
in Samskriti

സൂക്ഷ്മ ശരീരധാരികളായ ആത്മാക്കളില്‍ നീചവര്‍ഗ്ഗത്തില്‍ പെട്ടവര്‍, മരിക്കുന്ന സമയത്ത് ഉദ്ദേശത്തോടെയോ ആഗ്രഹങ്ങളോടെയോ ശരീരം വെടിയുന്ന പ്രേതപിതൃക്കള്‍ ആണ്. അഭാവം, വിയോഗം, അകാലമരണം കൊണ്ടുള്ള വേദന, അതിയായ ആഗ്രഹലോഭം, പ്രതികാരം എന്നിങ്ങനെയുള്ള മാനസികാവസ്ഥയില്‍ ശരീരം വെടിയാന്‍ നിര്‍ബന്ധിതരായവര്‍ പുതിയ ഒരു ജന്മം ലഭിക്കുന്നതിനു മുന്‍മ്പു വരെ വളരെ കാലം പ്രേതങ്ങളായി കഴിയുന്നു. അവര്‍ സംഭ്രമപൂര്‍ണ്ണമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നു. അത് അവര്‍ ആനന്ദിക്കുന്നു. അങ്ങനെയുള്ള ദൃശ്യങ്ങള്‍ കാണുന്നതില്‍ സന്തോഷിക്കുന്നു. തന്റെ പ്രയത്‌നം കൊണ്ട് അങ്ങനെയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു.
അവരുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ ഉപദ്രവിക്കുക എന്നുള്ളതാണ്. സ്വയം പേടിക്കുകയും മറ്റുള്ളവരെ പേടിപ്പിക്കുകയും ചെയ്യുന്നു. സൂക്ഷ്മശരീരധാരികളായതുകൊണ്ട് സ്വപ്‌നത്തിലോ, ജാഗ്രത്തില്‍ ദിവാസ്വപ്‌നത്തിലോ എന്തെങ്കിലും രൂപം ധരിച്ച് മറ്റുള്ളവരുടെ മുമ്പില്‍ പ്രകടമാകുവാനുള്ള കഴിവ് ഉണ്ട്. ഇവര്‍ക്ക് പ്രച്ഛന്നരൂപവും ഉണ്ട്. അവര്‍ക്ക് ആരെയും സഹായിക്കുവാനാവില്ല. മറിച്ച് അപേക്ഷിക്കുകയാണ് ചെയ്യുന്നത്. അവരാല്‍ ഭയപ്പെടുമ്പോള്‍ ആളുകളുടെ ഭയം കണ്ട് അവര്‍ തൃപ്തി അനുഭവിക്കുന്നു.
പിതൃക്കള്‍ സഭ്യരാണ്. അപൂര്‍ണ്ണമായ ഉന്നതാഭിലാഷങ്ങളോടെ മരിക്കുന്നവരും അശാന്തരായി സൂക്ഷ്മശരീരധാരികളായി ആകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആ സമയത്തും അവര്‍ക്ക് പൂര്‍ണ്ണമാകാത്ത സങ്കല്പങ്ങള്‍ പൂര്‍ണ്ണമാക്കാനുള്ള ആഗ്രഹങ്ങളാണുള്ളത്. ഈ ആഗ്രഹപൂര്‍ത്തിക്കായി അവര്‍ പ്രയത്‌നിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ഉപകരിക്കുന്ന വ്യക്തിയോടൊപ്പം ചേരാന്‍ ശ്രമം നടത്തുന്നു. സഖാക്കളെയും സഹചരന്മാരെയും ഇതിനായി അന്വേഷിക്കുന്നു. തനിക്ക് പറ്റിയവരെ ലഭിക്കുമ്പോള്‍ അവരുമായി തങ്ങളുടെ കഴിവിനെ സംയോജിപ്പിക്കുന്നു. ഈ സംയോജനത്തിന്റെ ബലം കൊണ്ടു ഇവര്‍ തങ്ങളുടെ നിറവേറാത്ത ആഗ്രഹങ്ങളെ നിറവേറ്റാനുള്ള ശ്രമം നടത്തുന്നു. എഴുത്തുകാര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞന്മാര്‍, വ്യവസായികള്‍, മോക്ഷാര്‍ത്ഥികള്‍ മുതലായവരുടെ ശ്രേഷ്ഠ പ്രവൃത്തികളില്‍ അവരുടെ മനസ്സ് രമിക്കുന്നു. സ്ഥൂല ശരീരം ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് പ്രത്യക്ഷപ്രവര്‍ത്തനം സാധിക്കുകയില്ല. പക്ഷെ ഏതെങ്കിലും ഉപയുക്തമായ സത്പാത്രവുമായി ഒത്തുചേര്‍ന്നു തങ്ങളുടെ അപൂര്‍ണ്ണ മനോരഥങ്ങള്‍ പൂര്‍ണ്ണമാക്കിക്കാണുവാനുള്ള പദ്ധതികള്‍ പറഞ്ഞുകൊടുത്തു അവരെ ആ വഴിക്കു നയിക്കുന്നു.
ഇങ്ങനെയുള്ള പിതൃക്കളുമായുള്ള സംയോഗവും പലപ്പോഴും സിദ്ധപുരുഷന്മാരുടെ അനുഗ്രഹങ്ങള്‍ പോലെ പ്രതീതമാകുന്നു. ഈ സന്ദര്‍ഭത്തില്‍ ഉണ്ടായിട്ടുള്ള സംഭ്രമം മാറ്റാനുള്ള അടിസ്ഥാനം ഇതാണ് പിതൃക്കളുടെ ഇച്ഛകള്‍ ഭൗതികമായ സാഫല്യത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിക്കുകയും വഴികാട്ടുകയും അവര്‍ തങ്ങളുടെ പരിമിതമായ കഴിവുകള്‍ അനുസരിച്ച് കഴിയുന്നത്ര സഹായിക്കുകയും ചെയ്യുന്നു. ഇവരുടെ പരിധി ഇത്രവരെയേ ഉള്ളൂ. സിദ്ധപുരുഷന്മാര്‍ ഉത്കൃഷ്ടസ്വഭാവികളും സംയമികളും തപസ്വികളും സന്തുഷ്ടരും മോക്ഷപരായണരും ആയവരുമായി മാത്രമേ ബന്ധപ്പെടുകയുള്ളൂ. തന്റെ അതിമഹത്വപൂര്‍ണ്ണമായ തപസ്സ് ,ശക്തി എന്നിവയുടെ ഒരു ഭാഗം കൊടുത്തു അനുഗൃഹീതരാക്കി, സ്വന്തം സാമര്‍ത്ഥ്യം കുറവാണെങ്കില്‍ പോലും നല്കപ്പെട്ട ശക്തികൊണ്ട് പുണ്യത്തിനും പരനന്മക്കും വേണ്ടി കാര്യമായ എന്തെങ്കിലും ചെയ്യുവാന്‍ തക്കവണ്ണം യോഗ്യരാക്കുന്നു. വര്‍ദ്ധിച്ച തോതില്‍ ജോലി ചെയ്യുവാനും പ്രതികൂലതകളുടെ മദ്ധ്യത്തില്‍ വസിച്ചുകൊണ്ടും യശസ്വി ആയിത്തീരുവാനുള്ള കഴിവ് പ്രദാനം ചെയ്യുന്നു. വളരെയധികം ത്യാഗവും കഠിനപ്രയത്‌നങ്ങളും ചെയ്ത് അസംഖ്യം ആളുകള്‍ക്ക് മാര്‍ഗ്ഗദര്‍ശകനാകാനും അവനവന്റെ പ്രവൃത്തികളെ അനുകരണീയവും അഭിനന്ദനീയവും ആക്കിത്തീര്‍ക്കുവാനും കഴിയുന്നു. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചുകാണുമ്പോള്‍ ആ വ്യക്തിക്കു ഏതെങ്കിലും അനുകമ്പ ലഭിച്ചിട്ടുണ്ടെന്നു കരുതാം. വ്യക്തിപരമായ ഭൗതികവിജയം ലഭിക്കുന്നുവെങ്കില്‍ അവിടെ ഏതോ പിതൃക്കളുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം. അദൃശ്യമായ ദര്‍ശനം താഴ്ന്നതരത്തിലുള്ള പ്രേതങ്ങളും കാട്ടാറുണ്ട്. അവര്‍ക്ക് മനുഷ്യന്റെയോ ഏതെങ്കിലും പ്രാണിയുടെയോ ശരീരത്തില്‍ തങ്ങളുടെ അസ്തിത്വം വെളിപ്പെടുത്തികൊടുക്കുവാന്‍ സാധിക്കും. ആരംഭത്തില്‍ ആകര്‍ഷകമായി തോന്നുന്ന ചില ഉപദേശങ്ങളും സഹകരണവും നല്‍കുകയും ചെയ്യുന്നു. എന്നാല്‍ പിന്നീട് അത് ദുഷ്പരിണാമം മാത്രമെ ഉളവാക്കുകയുള്ളൂ.

Tags: yogiSpiritualityHinduismMicroscopic organisms
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.