ന്യൂദല്‍ഹി: സംഭരിച്ച നെല്ലിന്റെ പണം നല്‍കാതെ കര്‍ഷകരെ തിരുവോണ ദിവസം പോലും പട്ടിണിക്കിട്ട സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉന്നയിച്ച വാദങ്ങളെല്ലാം നുണയാണെന്നു തെളിയുന്നു.കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച വകയില്‍ കേരളത്തിന് പണം നല്കാന് ബാക്കിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്രം പണം നല്‍കാത്തതാണ് പ്രശ്നമെന്ന വാദമാണ് പൊളിഞ്ഞത്.
കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച വകയില്‍ കേരളത്തിന് പണം നല്കാന് ബാക്കിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. വിളകളുടെ താങ്ങുവില സംബന്ധിച്ച് നിലവില്‍ കേരളത്തിന്റെ ബില്ലുകള്‍ തീര്‍പ്പാക്കാന്‍ ബാക്കിയില്ലെന്നും സംസ്ഥാനം സമര്‍പ്പിച്ച മുഴുവന്‍ ബില്ലുകളും തീര്‍പ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രാലയം അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വികേന്ദ്രീകൃത സംഭരണ സംവിധാനം (ഡിസിപി) പദ്ധതി പ്രകാരമാണ് കേരളത്തില്‍ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നത്. സംസ്ഥാനത്ത് സപ്ലൈകോയാണ് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി. സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്സ് വകുപ്പാണ് സംഭരിച്ച നെല്ല്, അരിയാക്കി വിതരണം ചെയ്യുന്നതിന്റെ ചുമതല നിര്‍വഹിക്കുന്നത്. വിതരണത്തിനുശേഷം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് സബ്സിഡി ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം പണം അനുവദിക്കുകയാണ് ചെയ്യുന്നത്. നിലവില്‍ കേരളം സമര്‍പ്പിച്ച നിര്‍ദേശങ്ങളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സംസ്ഥാനം ക്ലെയിം ചെയ്താല്‍ ഉടന്‍ തന്നെ പണം അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു.
ഓണക്കാലത്തും കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോള്‍ വിഷയത്തില്‍ കേന്ദ്രത്തെ പഴിചാരാനുള്ള നീക്കം സംസ്ഥാന മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ നടത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭിക്കാത്തതു കൊണ്ടാണ് കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില നല്‍കാത്തതെന്നായിരുന്നു ഇക്കാര്യത്തില്‍ നടന് ജയസൂര്യ ഉയര്‍ത്തിയ പരസ്യവിമര്‍ശനത്തിന് മന്ത്രി പി. രാജീവിന്റെ മറുപടി. കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ട് വായ്പയെടുത്താണ് കര്‍ഷകര്‍ക്ക് തുക നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ മന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: