ആലപ്പുഴ: രണ്ടാമത് കിഡ്സ് ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആലപ്പുഴ ആല്‍ഫ് ജീനിയസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ആലപ്പുഴ ആല്‍ഫ ജീനിയസ് സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന കിഡ്സ് ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി.
ബോയ്സില് ആലപ്പുഴ, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവ അന്തിമ എട്ടില്‍ ഇടം നേടി. പെണ്‍കുട്ടികളില്‍ ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂര്‍ ടീമുകള്‍ അന്തിമ എട്ടില്‍ ഇടം നേടി.
ലീഗ് മത്സരങ്ങളില്‍ ഇന്ന് ആണ്‍കുട്ടികളില്‍ ആലപ്പുഴ കോട്ടയത്തെയും (41-13) കോട്ടയം കാസര്‍കോടും (41-12) വൈകിട്ട് ആലപ്പുഴ കാസര്‍കോടിനെയും(50-16) കോഴിക്കോട് ഇടുക്കിയെയും (44-10) തോല്പിച്ചു. പെണ്‍കുട്ടികളില്‍ തിരുവനന്തപുരം കണ്ണൂരിനെയും (27-16) കോഴിക്കോട് കാസര്‍ഗോഡിനെയും കോട്ടയം പാലക്കാടിനെയും (40-14) വൈകിട്ട് നടന്ന മത്സരങ്ങളില്‍ തിരുവനന്തപുരം പത്തനംതിട്ടയെയും ആലപ്പുഴ കണ്ണൂരിനെയും തോല്‍പ്പിച്ചു.
ആലപ്പുഴയും കാസര്‍കോടും തമ്മിലുള്ള ആണ്‍കുട്ടികളുടെ മത്സരത്തിനിടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: