Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഡ്യൂറന്റ് കപ്പില്‍ ഇന്ന് രണ്ടാം സെമി; ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 01:33 am IST
in Football, Sports

കൊല്‍ക്കത്ത: ഡ്യൂറന്‍് കപ്പ് ഫുട്‌ബോളില്‍ ഇന്ന് രണ്ടാം സെമി. വൈകീട്ട് നാലിന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ എഫ്‌സി ഗോവയും മോഹന്‍ ബഗാന്‍ എസ്ജിയും തമ്മില്‍ ഏറ്റുമുട്ടും. ഷൂട്ടൗട്ടിലേക്ക് നീണ്ട ആദ്യ സെമിയില്‍ ഈസ്റ്റ് ബംഗാള്‍ ജയിച്ചു.
ഗ്രൂപ്പ് ഡിയില്‍ നിന്നും ജേതാക്കളായതിനെ തുടര്‍ന്ന് നേരിട്ട് യോഗ്യത നേടിയാണ് എഫ് സി ഗോവ ക്വാര്‍ട്ടറിലെത്തിയത്. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ 4-1ന് തകര്‍ത്താണ് ഗോവ സെമിയിലെത്തിയത്.
നാലാം ക്വാര്‍ട്ടറില്‍ മുംബൈ സിറ്റി എഫ്‌സിയെ 3-1ന് തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്‍ എസ്ജിയുടെ സെമി പ്രവേശം. നേരത്തെ ഗ്രൂപ്പ് എയില്‍ നിന്ന് ഈസ്റ്റ് ബംഗാളിന് പിന്നില്‍ മികച്ച രണ്ടാം സ്ഥാനക്കാരെന്ന ബഹുമതിയോടെയാണ് മോഹന്‍ ബഗാന്‍ എസ്ജി നോക്കൗട്ടിലേക്കെത്തിയത്.
കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് തോല്‍പ്പിക്കുകയായിരുന്നു. റെഗുലര്‍ ടൈം മത്സരം 2-2ല്‍ അവസാനിച്ചു. അധികസമയത്തിലും മാറ്റമില്ലാതെ തുടര്‍ന്നതോടെ ഷൂട്ടൗട്ടിലൂടെ വിധിനിര്‍ണയിച്ചു. 132-ാം പതിപ്പിലെത്തിനില്‍ക്കുന്ന ഡ്യൂറന്റ് കപ്പില്‍ നീണ്ട 19 വര്‍ഷത്തെ ഇടവേളയ്്ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഫൈനലിലെത്തുന്നത്.
നിശ്ചിത സമയ മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഈസ്റ്റ് ബംഗാള്‍ എഫ്‌സി തിരിച്ചുവരവ് നടത്തിയത്. സ്പാനിഷ് പ്രതിരോധ താരം മൈക്കല്‍ സബാകോയുടെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതി തുടങ്ങി കളിക്ക് 57 മിനിറ്റെത്തിയപ്പോള്‍ ഫാല്‍ഗുനി സിങ്ങിലൂടെ അവര്‍ ലീഡ് ഉയര്‍ത്തി. 77-ാം മിനിറ്റില്‍ സൊറൈശാം ദിനേശ് സിങ് നേടിയ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ മടക്കി. മത്സരം റെഗുലര്‍ ടൈമും പിന്നിട്ട് ഇന്‍ജുറി ടൈമിലേക്ക് കടന്ന് ഏഴ് മിനിറ്റായപ്പോള്‍(90+7) നോര്‍ത്ത് ഈസ്റ്റിന്റെ വിജയപ്രതീക്ഷയ്്ക്ക് മേല്‍ നന്ദകുമാര്‍ ഗോളടിച്ചു. മത്സരം സമനിലയില്‍.
അധികസമയത്തിലേക്ക് നീണ്ട കളിയുടെ 96-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ സബാകോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയേെതാടെ ടീം പത്ത് പേരായി ചുരുങ്ങി. പക്ഷെ ഇരുകൂട്ടരുടെയും വലകള്‍ ചലിച്ചില്ല. ഒടുവില്‍ ഷൂട്ടൗട്ട് ഫലം നിശ്ചയിച്ചു. നോര്‍ത്ത് ഈസ്റ്റിനെ മറികടന്ന് ഈസ്റ്റ് ബംഗാള്‍ ഫൈനല്‍ ഉറപ്പിച്ചു.

Tags: semi finalDurant CupFC GoaMohanBagan SG
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വാംഖഡെ സ്പെഷല്‍… ടി-20 ലോകകപ്പില്‍ ഭാരതം- ഇംഗ്ലണ്ട് സെമി ഇന്ന് രാത്രി ഏഴിന്

എയ്‌ദെന്‍ മാര്‍ക്രം, മിച്ചല്‍ സാന്റ്‌നര്‍, ഹാരി ബ്രൂക്ക്, സൂര്യകുമാര്‍ യാദവ്‌
Cricket

രണ്ട് കലിയങ്കങ്ങളും കിരീടപ്പോരും

Cricket

ടി20 ലോകകപ്പ്: വിജയിച്ചെങ്കിലും സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്

Cricket

പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയില്‍

Hockey

ഹോക്കി ജൂനിയര്‍ ലോകകപ്പ്: ഭാരതം-ജര്‍മനി സെമി ഇന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.