കോട്ടയം: പുതുപ്പള്ളിയില്‍ പുതിയ വിമോചനസമരത്തിന്റെ ആരംഭമാണെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍. മണര്‍കാട് എന്‍ഡിഎ ഓഫീസില്‍ വികസനേ രേഖ പ്രകാശനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളെ തകര്‍ക്കണമെന്നതാണ് കേരള സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും എ ടീമും ബി ടീമുമായി പ്രവര്‍ത്തിക്കുന്നു. ഇവിടെ പവര്‍ പൊളിടിക്സാണ്. പെന്ഷന് കൊടുക്കാന്‍ പോലും ട്രഷറിയില്‍ പണമില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റേതാക്കി മാറ്റുന്നു. അഴിമതിക്കെതിരായ യുദ്ധം എന്‍ഡിഎ പുതുപ്പള്ളിയില്‍ നിന്ന് ആരംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്പില് കണ്ടാണെന്ന അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നു. കേരളത്തില്‍ ഒരു സിബിഐ അന്വേഷണം വന്നാല്‍ സര്‍ക്കാര്‍ അതിനെതിരെ നടപടിയെടുക്കുന്നുവെന്നും ടോം വടക്കന്‍ പറഞ്ഞു.
വികസന രേഖ പ്രകാശന ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, ബിഡിജെഎസ് സംസ്ഥാന സമതിയംഗം ഷാജി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യു, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: