Categories: India

ശിവലിംഗം ജലധാരയായി ഉപയോഗിച്ച് ദല്‍ഹിയിലെ‍ ആം ആദ്മി സര്‍ക്കാരിലെ മന്ത്രി അതീഷി

ദല്‍ഹിയിലെ‍ ആം ആദ്മി സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായ അതിഷി മര്‍ലേന ഈയിടെ ദല്‍ഹി മോടിപിടിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്ഥാപിച്ചത് ശിവലിംഗ മാതൃകയിലുള്ള ജലധാര.

Published by

ദല്‍ഹിയിലെ‍ ആം ആദ്മി സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായ അതിഷി മര്‍ലേന ഈയിടെ ദല്‍ഹി മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചത് ശിവലിംഗ മാതൃകയിലുള്ള ജലധാര. ഹിന്ദുമതത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു ആം ആദ്മി മന്ത്രി അതീഷി ഈ പദ്ധതിയ്‌ക്ക് അനുമതി നല്‍കിയതെന്ന വിമര്‍ശനം ഉയരുകയാണ്.

യുപിയിലെ വാരണസിയില്‍ ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ ശിവലിംഗ രൂപത്തിലുള്ള കല്ല് പള്ളിയുടെ കുളത്തിനുള്ളില്‍ സ്ഥാപിച്ച ജലധാരയാണെന്നായിരുന്നു പള്ളി കമ്മിറ്റിയുടെ വിശദീകരണം. ഈ വാദത്തിന് അംഗീകാരമുണ്ടാക്കാന്‍ വേണ്ടിയാണോ ശിവലിംഗ ആകൃതിയിലുള്ള ജലധാര ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാപിച്ചതെന്നും വിമര്‍ശനമുയരുന്നു.

സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ദല്‍ഹിയിലെ ദൗല കുവാനിലാണ് ഈ ശിവലിംഗ മാതൃകയിലുള്ള ജലധാര. ഇതിനെതിരെ ശക്തമായ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്. ക്രിസ്ത്യന്‍ മതക്കാരിയായതിലാണ് ഇതിന് പിന്നിലെ ഹൈന്ദവവികാരം അതീഷി്ക്ക് മനസ്സിലാകാത്തതെന്നുമുള്ള വിമര്‍ശനവും ചിലര്‍ ഉയരത്തുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക