മോസ്കോ: സ്വകാര്യ സേനയായ വാഗ്നറിന്റെ മേധാവി യെവ്ജെനി പ്രിഗോജിന്‍ കൊല്ലപ്പെട്ട വിമാനാപകടം കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് സൂചന നല്കി അന്വേഷണ ഉദ്യോഗസ്ഥന്. ആദ്യമായാണ് വിമാനാപകടത്തിന് പിന്നില്‍ അട്ടിമറിയാണെന്ന സൂചന പുറത്തുവരുന്നത്.
മോസ്കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പറക്കുകയായിരുന്ന സ്വകാര്യ എംബ്രയര്‍ ജെറ്റ് മോസ്കോയുടെ വടക്ക് ഭാഗത്താണ് തകര്‍ന്നുവീണത്. വാഗ്നര്‍ തലവന്‍ യെവ്ജെനി പ്രിഗോജിനും സേനയിലെ മറ്റ് പ്രമുഖരും അപകടത്തില്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു.
യുക്രൈനെതിരെ യുദ്ധത്തില്‍ റഷ്യന്‍ സേനയ്ക്കൊപ്പം ചേര്‍ന്ന് പോരാടിയിരുന്നു വാഗനര്‍. എന്നാല്‍ പിന്നീട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വെല്ലുവിളിച്ച് റഷ്യയിലേക്ക് വാഗ്നര്‍ സംഘം മുന്നേറിയിരുന്നു എന്നാല്‍ അയല്‍ രാജ്യമായ ബെലാറസ് ഇടപെട്ട് പ്രിഗോജിനെ പിന്തിരിപ്പിക്കുകയായിരുന്നു.ജൂണ്‍ അവസാനം ഉണ്ടായ കലാപ നീക്കത്തിനിടെ പ്രിഗോജിന്‍ തെക്കന്‍ നഗരമായ റോസ്റ്റോവിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: