കോട്ടയം :സൈബര്‍ അധിക്ഷേപ പരാതിയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൂജപ്പുര പൊലീസ്. പുതുപ്പള്ളിയിലെത്തിയാണ് മൊഴിയെടുത്തത്.
വനിതാ കമ്മിഷന് സൈബര്‍ സെല്‍, പൂജപ്പുര പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു
പരാതിയെ തുടര്‍ന്ന് അച്ചു ഉമ്മനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സെക്രട്ടേറിയറ്റിലെ ഇടത് സംഘടനാ നേതാവായിരുന്ന മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാറിനെതിരെ കേസെടുത്തിരുന്നു.സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റ് ഇട്ടതിന് ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. അച്ചു ഉമ്മന്‍ ഡിജിപിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്.
പിന്നാലെ അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു.
പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളിലെ വിവാദങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും അച്ചു ഉമ്മന്‍ മറുപടി നല്‍കിയിരുന്നു. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും അച്ചു ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: