കൊല്ലം: ഓച്ചിറയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മഠത്തില്‍ കാരായ്മ കിടങ്ങില്‍ വീട്ടില്‍ ഉദയന്‍, ഭാര്യ സുധ എന്നിവരാണ് മരിച്ചത്.
ഓച്ചിറ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ജീവനൊടുക്കാനുളള കാരണം വിശദ അന്വേഷണത്തിന് ശേഷം മാത്രമേ അറിയാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.
മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: