ന്യൂദല്‍ഹി: ചന്ദ്രോപരിതലത്തില്‍ ഓക്‌സിജനും സള്‍ഫറും ഉണ്ടെന്ന് കണ്ടെത്തി ചന്ദ്രയാന്‍ 3. ഐഎസ് ആര്‍ഒ പുറത്തുവിട്ട സമൂഹമാധ്യമസന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഹൈഡ്രജന്റെ സാന്നിധ്യം ഉണ്ടോ എന്നത് കണ്ടെത്താന്‍ പരീക്ഷണങ്ങൾ നടന്നു വരികയാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഓക്സിജനും ഹൈഡ്രജനും ഉണ്ടെങ്കില്‍ വെള്ളത്തിന്റെ സാന്നിധ്യത്തിനുള്ള സാധ്യത ഉണ്ടെന്ന് കരുതുന്നു.
പ്രഗ്യാന്‍ എന്ന റോവറിനുള്ളിലെ ശാസ്ത്ര ഉപകരണമായ എല്‍ ഐബിഎസ് (LIBS) ആണ് ഈ നിര്‍ണ്ണായക കണ്ടെത്തൽ നടത്തിയത്. ഇതിന് പുറമെ കാൽസ്യം, അലുമിനിയം, ക്രോമിയം, മഗ്നീഷ്യം, ടൈറ്റാനിയം, സിലിക്കൺ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും ഉപകരണം കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രനില്‍ ജീവന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
ആദ്യമായാണ് ഒരു രാജ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ് ആര്‍ഒയിലെ ഇലക്ട്രോ ഒപ്റ്റിക്‌സ് ലബോറട്ടറിയാണ് പ്രഗ്യാന്‍ എന്ന റോവറിനുള്ളിലെ ശാസ്ത്ര ഉപകരണമായ എല്‍ ഐബിഎസ് (LIBS) എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക