കോട്ടയം: കേരളത്തിലടക്കം വരുന്ന കാലാവസ്ഥാ വ്യതിയാനം പ്രകൃതിയോടുള്ള നമ്മുടെ നിലപാടിന്റെ പ്രശ്നമാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന്. അമൃതാദേവി ബലിദാന ദിനം പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിഎംഎസ് സംസ്ഥാന കമ്മിറ്റി കോട്ടയം മണര്‍കാട് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായി ഉണ്ടാകുന്ന മഴക്കാലത്തുപോലും ഉണ്ടാകാത്ത വെള്ളപ്പൊക്കമാണ് അടുത്തിടെ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ വരള്‍ച്ച പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനത്തിന്റെ ദുരന്തഫലമാണ്. കേരളത്തില്‍ പ്രകൃതി സംരക്ഷണ നയം രൂപീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം ജീവന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. പ്രകൃതിതന്നെയാണ് ഈശ്വരന്. ഇത് സംരക്ഷിക്കാന്‍ തയാറാകണം.
നിയന്ത്രണമില്ലാതെ ക്വാറികളുടെ പ്രവര്‍ത്തനം പ്രകൃതി ദുരന്തത്തിന് കാരണമാകുന്നതായും ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്. വിനയകുമാര്‍ അധ്യക്ഷനായി. ദേശീയ സമിതിയംഗം കെ.കെ. വിജയകുമാര്‍, സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്, ജില്ലാ സെക്രട്ടറി പി.ആര്. രാജീവ്, ജില്ലാ ട്രഷറര്‍ കെ.ജി. ശ്രീകാന്ത്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിഎംഎസ് സംസ്ഥാന ഘടകം പരിസ്ഥിതി പ്രവര്‍ത്തകരെ കണ്ടെത്തി അവരെ ആദരിക്കുന്നതിന്റെ ഭാഗമായി 25,000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും നല്കുന്ന അമൃതദേവി പുരസ്കാരം ഈ വര്‍ഷം മുതല്‍ ആരംഭിച്ചു. പ്രഥമ പുരസ്കാരത്തിന് മുണ്ടക്കയം ടിആര്ആന്ഡി എസ്റ്റേറ്റ് തൊഴിലാളി സുനില്‍ സുരേന്ദ്രനെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: