ആലപ്പുഴ: 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ സിപിഐ വോട്ട് ചെയ്തില്ലായെന്ന ജി.സുധാകരന്റെ വിലയിരുത്തല്‍ വികലമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് ജി.സുധാകരന് നല്കിയ അഭിമുഖത്തിലെ ഈ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
1987 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 36 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇത്തരമൊരു നിഗമനതില്‍ അദ്ദേഹം എത്തിചേര്‍ന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതിന് ഭട്ടിന്ഡാ പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാന പ്രകാരം പികെവി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത് ചരിത്ര സംഭവമാണ്. അന്ന് മുതല്‍ ഇന്ന് വരെ ഉറച്ച രാഷ്ട്രീയ നിലപാടില്‍ മുന്നണിയെ സംരക്ഷിച്ചു കൊണ്ട് തന്നെയാണ് സി.പി. ഐ മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുന്നപ്ര വയലാര്‍ സമര നായകരിലെ പ്രമുഖരിലൊരാളായ പി.കെ.ചന്ദ്രാനന്ദന്‍ 1982 ലെ തെരഞ്ഞെടുപ്പില്‍ ആന്റണി വിഭാഗം കോണ്‍ഗ്രസ് കൂടി ഉണ്ടായിരുന്ന മുന്നണിയില്‍ 33937 വോട്ട് ലഭിച്ച മണ്ഡലത്തില്‍ 1987 ല്‍ ആന്റണി കോണ്‍ഗ്രസ് വിഭാഗം ഇല്ലാതിരുന്ന മുന്നണിയില്‍ മത്സരിച്ച ജി.സുധാകരന് 47814 വോട്ടുകള്‍ ലഭിച്ചു വെന്നാണ് കണക്കുകള്‍ പറയുന്നത്.
പി.കെ.ചന്ദ്രാനന്ദന്‍ ലഭിച്ചതിനേക്കാള്‍ 7877 വോട്ടുകളുടെ വര്‍ദ്ധനവാണ് ജി.സുധാകരന് നേടിയത്. എ.പി. മോഹനന്റെ കൊലപാതകം സൃഷ്ടിച്ച കടുത്ത ദു:ഖത്തിനിടയിലും സിപിഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത രാഷ്ട്രീയ ഉത്തരവാദിത്വത്തിന്റെ തെളിവാണ് ഈ വോട്ട് വര്‍ദ്ധനവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: