ബെംഗലൂരു: ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങള്‍ ലഭ്യമായി തുടങ്ങി. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ വിവരങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം പുറത്തുവിട്ടു.ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്‌തേയില്‍ നിന്നുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്.
ആദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മണ്ണിന്റെ താപനില അളക്കുന്നത്.
ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലെ നാല് പേ ഡുകളില്‍ ഒന്നാണ് ചാസ്‌തേ. ചന്ദ്രോപരിതല മണ്ണിലെ താപ വ്യതിയാനങ്ങള്‍ പഠിക്കുന്ന ഉപകരണമാണ് ഇത്.
സൂര്യ പ്രകാശമുള്ളപ്പോള്‍ ചന്ദ്രന്റെ ഉപരിതല ഊഷ്മാവ് അന്‍പത് ഡിഗ്രി സെല്‍ഷ്യസാണ്. 80 മില്ലീമീറ്റര്‍ താഴെ ഇത് മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസാണ്.ചന്ദ്രോപരിതലത്തിലെ മൃദുവായ മണ്ണിലൂടെ ഉപകരണം താഴ്‌ത്തിയാണ് താപനില നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: