Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഓര്‍മകളില്‍ ഒരു ജ്ഞാനതാപസന്‍

ഡി. സന്തോഷ് കുമാര്‍ by ഡി. സന്തോഷ് കുമാര്‍
Aug 27, 2023, 05:25 pm IST
in Varadyam
ഡോ.ബി.എസ്. ഹരിശങ്കര്‍ അനുസ്മരണ യോഗത്തില്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു. ഡോ. രാജി ചന്ദ്ര, മുരളി പാറപ്പുറം, ഡോ.ആര്‍. ബാലശങ്കര്‍ എന്നിവര്‍ വേദിയില്‍

ഡോ.ബി.എസ്. ഹരിശങ്കര്‍ അനുസ്മരണ യോഗത്തില്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു. ഡോ. രാജി ചന്ദ്ര, മുരളി പാറപ്പുറം, ഡോ.ആര്‍. ബാലശങ്കര്‍ എന്നിവര്‍ വേദിയില്‍

അക്കാദമിക് മേഖലയില്‍ ഭാരതീയമായ അന്വേഷണങ്ങള്‍ നടത്തിയും ആഖ്യാനങ്ങള്‍ നിര്‍മിക്കുകയും ചെയ്ത ഡോ.ബി.എസ്.ഹരിശങ്കറിന്റെ അകാലവിയോഗം ബൗദ്ധികരംഗത്തും ദേശീയപ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും വലിയ നഷ്ടമാണ് വരുത്തിവച്ചത്. പ്രൗഢമായ പതിനഞ്ചോളം ആധികാരിക ഗ്രന്ഥങ്ങളിലൂടെ തന്റെ ചിന്തകളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാന്‍ കഴിഞ്ഞ ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായിരുന്ന ഹരിശങ്കറിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഭാരതീയ വിചാരകേന്ദ്രം സ്വന്തം ആസ്ഥാനമായ തിരുവനന്തപുരം സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി അര്‍ത്ഥപൂര്‍ണമായ ശ്രദ്ധാഞ്ജലിയായിരുന്നു.
ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രത്തിന്റെയും മേഖലയില്‍ വഴികാട്ടിയാവുന്ന നിരവധി ഗ്രന്ഥങ്ങള്‍ നല്‍കിക്കൊണ്ടാണ് ഡോ. ഹരിശങ്കര്‍ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞതെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അഭിപ്രായപ്പെട്ടു. എസ്.പി. ഗുപ്തയെയും ദിലീപ് ചക്രവര്‍ത്തിയെയുംപോലുള്ള മഹാന്മാരായ ചരിത്രകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഹരിശങ്കര്‍ വളരെ നിശ്ശബ്ദമായി തന്റെ പഠന ഗവേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. കുറെക്കാലംകൂടി നമുക്കൊപ്പമുണ്ടായിരുന്നെങ്കില്‍ വേറെയും കനപ്പെട്ട കൃതികള്‍ നമുക്ക് ലഭിക്കുമായിരുന്നു, സഞ്ജയന്‍ അഭിപ്രായപ്പെട്ടു.
കൊളോണിയല്‍ ആഖ്യാനങ്ങളെ തിരുത്താന്‍ ശേഷിയുള്ള ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായിരുന്നു ഹരിശങ്കറെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഓര്‍ഗനൈസര്‍ വാരികയുടെ മുന്‍ എഡിറ്ററുമായ ഡോ. ആര്‍. ബാലശങ്കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ ജനിച്ചത് 1947 ന് ശേഷമാണെന്നും മതേതരത്വം ഉണ്ടായത് സ്വാതന്ത്ര്യാനന്തര കാലത്താണെന്നും മറ്റുമുള്ള ആഖ്യാനങ്ങള്‍ രാഷ്‌ട്രത്തിന്റെ ചരിത്രത്തെ ബോധപൂര്‍വ്വം വളച്ചൊടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യ എങ്ങനെ വളരാതിരിക്കണം എന്ന തരത്തിലുള്ള ഒരു കുതന്ത്രം ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ട്.
ഇന്ന് ചരിത്ര പഠനത്തില്‍ പുരാണത്തില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങളെ പ്രാഥമിക അറിവ് ശേഖരണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. മിത്തോളജിക്ക് ഭാവിയില്‍ വലിയ പ്രാധാന്യം ലഭിക്കും. വൈദേശിക അധിനിവേശ കാലഘട്ടത്തില്‍ ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടത് കേവലം സമ്പത്ത് കൊള്ളയടിക്കാന്‍ മാത്രം ലക്ഷ്യമിട്ടായിരുന്നില്ല. മതവിദ്വേഷത്തിന്റെ ഭാഗമായും സമ്പത്തില്ലാത്ത ക്ഷേത്രങ്ങള്‍ ധാരാളം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ജ്ഞാന്‍ വാപിയും മഥുരയുമൊക്കെ ഇതിന് ഉദാഹരണങ്ങളായി ബാലശങ്കര്‍ ചൂണ്ടിക്കാട്ടി.
ഹരിശങ്കറെ താന്‍ പഠിപ്പിച്ചിട്ടില്ലെങ്കിലും ശിഷ്യനെപ്പോലെയാണ് കരുതിയിട്ടുള്ളതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍ പറഞ്ഞു. ഹരിശങ്കര്‍ ആര്‍ജിച്ച അറിവിന്റെയും യോഗ്യതയുടെയും അടുത്തുപോലും എത്താത്തവര്‍ ഉന്നതപദവികളില്‍ കയറിയിരുന്നപ്പോള്‍ അര്‍ഹമായ ഔദ്യോഗിക പദവികള്‍ ലഭിക്കാതെ പോയ ആളാണ് ഹരിശങ്കറെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിലെ കോളനിവല്‍ക്കരണത്തിന്റെ വസ്തുതകളെ സമഗ്രമായി അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥമാണ് ഡോ.ഹരിശങ്കറിന്റെ ‘ബാറ്റില്‍ ഫോര്‍ ഇന്ത്യ’ യെന്ന് കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ഈ പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുള്ള ഓരോ കൊളോണിയല്‍ വാദങ്ങളും വളരെ വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. അത്തരം ഒരു സാധ്യതയാണ് ഈ പുസ്തകം അവശേഷിപ്പിക്കുന്നത്. കൊളോണിയല്‍ വ്യവഹാരങ്ങളുടെ വസ്തുതകളെ തേടിപ്പിടിച്ച് അവതരിപ്പിക്കാനുള്ള ഹരിശങ്കറിന്റെ ശ്രമങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഈ പുസ്തകം അവശേഷിപ്പിക്കുന്ന പഠനസാധ്യതകള്‍ എത്രമാത്രം ഉപയോഗിക്കാനാവുന്നോ അത്രമാത്രം നമുക്ക് ഇന്ത്യയെ അപകോളനിവല്‍ക്കരിക്കാമെന്ന് ശ്രീകുമാര്‍ വിലയിരുത്തി.
താന്‍ വ്യാപരിക്കുന്ന മേഖലകളില്‍ ഹരിശങ്കര്‍ജിക്ക് ഉണ്ടായിരുന്ന അറിവിന്റെ ആഴം വ്യക്തമാകുന്നതാണ് ‘ചരിത്രത്തിലെ മഹാഭാരതം-രീതിശാസ്ത്രവും നിലപാടുകളും’ എന്ന പുസ്തകമെന്ന് ധനുവച്ചപുരം വിടിഎംഎന്‍എസ്എസ് കോളജിലെ ഡോ.എം.രാജി ചന്ദ്ര അഭിപ്രായപ്പെട്ടു.
മഹാഭാരതത്തിന്റെ ഉത്ഭവം, പ്രദേശങ്ങള്‍, സിന്ധു സരസ്വതി ഗംഗാ യമുന നദികളുടെ പ്രാധാന്യം, കുരുപാഞ്ചാല ദേശം, കൃഷി, മണ്‍പാത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവയെല്ലാം ശാസ്ത്രത്തിന്റെയും പുരാതത്വത്തിന്റെയും തെളിവോടു കൂടി സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും വിവര്‍ത്തനങ്ങളും സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള മഹാഭാരതം ഭാരതത്തിന്റെ ദേശീയ ഇതിഹാസം തന്നെയാണ്. ആര്യന്‍ ആക്രമണത്തെയും ആര്യനാക്രമണ സിദ്ധാന്തത്തെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹരിശങ്കര്‍ തള്ളി കളഞ്ഞിരിക്കുന്നു. പകരം ജനസംഖ്യാ വ്യാപനമാണ് നടന്നിട്ടുള്ളതെന്നു സമര്‍ത്ഥിച്ചിരിക്കുന്നു.
ദേശീയവീക്ഷണം ഉയര്‍ത്തിപ്പിടിച്ച് അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഹരിശങ്കര്‍ ആഗോളതലത്തില്‍ ഭാരതത്തിനെതിരെ നടക്കുന്ന സാംസ്‌കാരികവും രാഷ്‌ട്രീയവുമൊക്കെയായ ഗൂഢാലോചനകളെ തുറന്നുകാട്ടുന്നതില്‍ വിജയിച്ചയാളാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ മുരളി പാറപ്പുറം അഭിപ്രായപ്പെട്ടു. ഹരിശങ്കറിന്റെ ആധികാരികമായ രചനകള്‍ ഇനിയുള്ള കാലം ചര്‍ച്ച ചെയ്യപ്പെടും.
ഹരിശങ്കറിന്റെ അമ്മയും ഭാര്യയും കുഞ്ഞും ബന്ധുക്കളും ഉള്‍പ്പെടുന്ന നിരവധിപേര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

Tags: Bharatheeya vichara kendramDr.B.S.Harisankarcommemoration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ്‌കുമാര്‍, ആര്‍. രാജീവ്
Kerala

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമവാഴ്ച, പൗരധര്‍മ്മം, വികസിത ഭാരതം: ജെന്‍-സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ബിജെപി ഇന്റലക്ചല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ് സംസാരിക്കുന്നു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് സമീപം
Kerala

ജെന്‍ സിയെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണം: അഡ്വ. ശങ്കു ടി. ദാസ്

ഭാരതീയ വിചാരകേന്ദ്രം 43ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന സഭയില്‍ 'നിര്‍മ്മിതബുദ്ധിയുടെ കാലത്തെ
വിദ്യാഭ്യാസം-പ്രശ്‌നങ്ങളും സാധ്യതകളും' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍
ഡോ. പി. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ഡോ. എസ്. ഉമാദേവി, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ് കുമാര്‍ സമീപം
Kerala

നിര്‍മിത ബുദ്ധിയെ ഭാവാത്മകമായി സമീപിക്കണം: ഡോ. പി. രവീന്ദ്രന്‍

Kerala

ഭാരതീയ ലോകവീക്ഷണത്തെ പിന്തുടരുമ്പോള്‍ മാത്രമേ ഒരാള്‍ ഭാരതീയനാകൂ: ആര്‍. സഞ്ജയന്‍

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന പ്രതിനിധിസഭ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതരാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റം പ്രതിരോധിക്കുന്നതില്‍ വിചാരകേന്ദ്രത്തിന്റെ പങ്ക് നിസ്തുലം: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.