ശ്രീനഗര്‍: ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്കൂളിലെ ബോര്‍ഡില്‍ ജയ് ശ്രീറാം എന്നെഴുതിയതിന് വിദ്യാര്‍ത്ഥിയെ തല്ലിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ബാനിയിലെ ഒരു സര്‍ക്കാര്‍ ഹൈസ്കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ നീരജ് കുമാര്‍ ആണ് അധ്യാപകന്റെ മര്‍ദ്ദനം ഏറ്റുവാങ്ങിയത്. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രിന്‍സിപ്പല്‍ ഒളിവിലാണ്.
സ്കൂള്‍ അധ്യാപകന് ഫറൂഖ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹഫീസ് എന്നിവരെയാണ് മര്‍ദ്ദിച്ചത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍വെച്ചും മര്‍ദ്ദിച്ചതായി പറയുന്നു. അച്ഛനാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചത്. ജയ് ശ്രീറാം മുദ്രാവാക്യം എഴുതിയതിന് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ വന്വിദ്യാര്ത്ഥി പ്രതിഷേധം നടന്നു. ഇതാണ് നടപടിയെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
വൈകാതെ അന്വേഷണത്തിന് ശേഷം അധ്യാപകനെ സസ്പെന്റ് ചെയ്തു. അധ്യാപകന്റെയും പ്രിന്‍സിപ്പലിന്റെയും സ്വഭാവം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അതിനിടെയാണ് ജമ്മു കശ്മീര്‍ സിവില്‍ സര്‍വ്വീസ് റൂള്‍ 31 അനുസരിച്ചാണ് ഇരുവരെയും സസ്പെന്റ് ചെയ്തത്. അധ്യാപകനും പ്രിന്‍സിപ്പലിനും എതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 342 (നിയമവിരുദ്ധമായി തടങ്കലില്‍ വെയ്ക്കല്‍), 504 (വേണമെന്ന് വെച്ച് അപമാനിക്കല്‍), 506 (ക്രിമിനല്‍ ഭീഷണി) എന്നീ വകുപ്പുകള്‍ വെച്ച് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: