നടന് സുശാന്ത് സിംഗ് രാജ്പുത് മരണത്തിന് മുമ്പ് വരെ താമസിച്ചിരുന്ന മുംബയിലെ ഫ്ലാറ്റ് ദ കേരള സ്റ്റോറി ഫെയിം ആദാ ശര്‍മ്മ വാങ്ങി.എന്നാല്‍ താരം എപ്പോള്‍ ഇങ്ങോട്ട് താമസം മാറുമെന്ന് ഇതുവരെ അറിവായിട്ടില്ല.
സുശാന്ത് സിംഗ് രാജ്പുത് 2020 ജൂണ്‍ 14-നാണ് മരിച്ചത്. കടലിനഭിമുഖുളള ഈ ഫ്ലാറ്റില്‍ വാടകയ്ക്കാണ് സുഷാന്ത് താമസിച്ചിരുന്നത്. രണ്ട് നിലകളുള്ള ഫ്ലാറ്റിനായി പ്രതിമാസം 4.5 ലക്ഷം രൂപയാണ് താരം വാടക നല്‍കിയിരുന്നത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പിന്നീട് സി ബി ഐക്ക് കൈമാറി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും കേസിലെ സാമ്പത്തിക, മയക്കുമരുന്ന് ബന്ധം അന്വേഷിക്കുന്നുണ്ട്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും താരത്തിന്റെ മരണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദി കേരള സ്റ്റോറി എന്ന ചിത്രത്തിലാണ് ആദ അവസാനമായി അഭിനയിച്ചത്. അതിനിടെ അടുത്ത ദിവസങ്ങളില്‍ ആദ ശര്‍മ്മയ്ക്ക് കടുത്ത വയറിളക്കവും ഭക്ഷ്യവിഷബാധയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദേഹമാസകലം ചൊറിഞ്ഞ് പൊട്ടുകയും ചുണങ്ങുകള്‍ ഉണ്ടാവുകയും ചെയ്തെന്ന വിവരം നടി സാമൂഹ്യ മാധ്യമത്തില്‍ പങ്കിട്ടിരുന്നു. ഇപ്പോള്‍ മുഴുക്കൈ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇത് മറയ്ക്കുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: