തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ആഗസ്റ്റ് 21 ന് ആരംഭിച്ച ശ്രീലളിതാമഹായാഗം 24ന് വസോര്‍ധാര മംഗളാരതി സമര്‍പ്പണത്തോടെ സമ്പൂര്‍ണമായി.
ജ്യോതിക്ഷേത്ര നിര്‍മാണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന മഹായാഗത്തില്‍ പരിസമാപ്തിദിനത്തില് പരമകലാവൈഭവം(ധ്യാനം), ഗണപതി ഹോമം, ഗുരുമണ്ഡലാര്ച്ചനം, കലശസ്ഥാപനം, ഷോഡശീഹോമം, ശ്രീചക്രനവാവരണപൂജ, നവാവരണ കീര്‍ത്തനം, ലളിതോപാഖ്യാനപാരായണം, ലളിതാസഹസ്രനാമജപം, ത്രിശതീമന്ത്രാര്ച്ചന, സുവാസിനീപൂജ, മന്ത്രപൂഷ്പം, വടുകപൂജ, സമാരാധനം, പൂര്‍ണാഹുതിയും വസോര്‍ധാരയും തുടര്‍ന്ന് മംഗളാരതി സമര്‍പ്പണവും നടന്നു.
കക്കാട് എഴുന്തോലില്‍ മഠം ബ്രഹ്മശ്രീ സതീശന് ഭട്ടതിരിയും ബ്രഹ്മശ്രീ അനിരുദ്ധ് അടുക്കത്തായരും ആചാര്യസ്ഥാനം വഹിച്ചു. ലോകകല്യാണാര്ത്ഥം നടന്ന ശ്രീലളിതാ മഹായാഗത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്ക്കും യാഗത്തിന്റെ രക്ഷാധികാരികളായ ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളും മുംബൈ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങളും ജ്യോതിക്ഷേത്ര നിര്‍മാണസമിതി ഭാരവാഹികളും നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: