തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റ് റേഷന്‍ കടകളില്‍ എത്തിയില്ല. മില്‍മ ഉത്പന്നത്തിനുള്ള ക്ഷാമമാണ് കിറ്റുകള്‍ എത്താന്‍ വൈകുന്നതെന്നാണ് വിശദീകരണം. കിറ്റിലെ 13 ഇനങ്ങളില്‍ മില്‍മയില്‍നിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇതുവരെ കിട്ടിയിട്ടില്ല. പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്ന് മില്‍മയെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.
ബുധനാഴ്ചയാണ് ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍ കിറ്റ് വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇന്ന് മുതല്‍ കിറ്റ് വിതരണം ചെയ്ത് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. കിറ്റുകളിലേക്ക് വേണ്ട സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലെത്തിച്ച ശേഷം അവിടെനിന്ന് പായ്ക്ക് ചെയ്താണ് റേഷന്‍ കടകളില്‍ എത്തിക്കുന്നത്. എന്നാല്‍ ഇതുവരെ മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ എത്തിക്കാത്തതിനാല്‍ വെള്ളിയാഴ്ചയും കിറ്റ് വിതരണം നടത്താകുമോ എന്ന് അറിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: