ബംഗളുരു : ചന്ദ്രയാന്‍ 3 യുടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയതിന് ശേഷമുള്ള ആദ്യ ചിത്രം പങ്കുവെച്ചു.
‘ലാന്‍ഡിംഗിന് ശേഷം ലാന്‍ഡിംഗ് ഇമേജര്‍ ക്യാമറ പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടത്. ലാന്‍ഡ് ചെയ്ത സ്ഥലത്തെ ഒരു ഭാഗമാണ് ചിത്രത്തിലുളളത്.
ഇറങ്ങുന്നതിന് പരന്ന പ്രദേശമാണ് ചന്ദ്രയാന്‍-3 തിരഞ്ഞെടുത്തത്. വിക്രം ലാന്‍ഡറും ബെംഗളൂരുവിലെ ബഹിരാകാശ കേന്ദ്രവും തമ്മിലുള്ള ആശയവിനിമയ ബന്ധം സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബുധനാഴ്ച വൈകിട്ട് 6.04നാണ് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ.
ലാന്‍ഡര്‍ വിജയകരമായി ഇറങ്ങിയതോടെ രാജ്യമെമ്പാടും ആഹ്ലാദം അല തല്ലുകയാണ്. വിദേശ ബഹിരാകാശ ഏജന്‍സികളും അഭിന്ദനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: