ജോഹന്നസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയും കൂടിക്കാഴ്ച നടത്തി.പ്രസിഡന്റ് സിറില്‍ റമഫോസയുമായി നടന്ന കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് സാമൂഹ്യ മാധ്യമ പോസ്റ്റില്‍ മോദി പറഞ്ഞു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.വ്യാപാരം, പ്രതിരോധം, നിക്ഷേപ ബന്ധങ്ങള്‍ എന്നിവ ചര്‍ച്ചാ വിഷയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആഗോള തെക്കന്‍ രാജ്യങ്ങളുടെ ശബ്ദം ശക്തിപ്പെടുത്താന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.ബ്രിക്സ് കൂട്ടായ്മ വിപുലപ്പെടുത്താനും ഇന്ത്യക്ക് സമ്മതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: