അസര്ബൈജാന്: ചെസ് ലോകകപ്പിലെ കലാശ പോരാട്ടത്തിന്റെ ആദ്യ റൗണ്ട് സമനിലയില്‍ കലാശിച്ചു.ണ്ടാം റൗണ്ട് നാളെ നടക്കും. വെള്ളകരുക്കളുമായി കളിച്ച ഇന്ത്യയുടെ ആര് പ്രജ്ഞാനന്ദയും കറുപ്പ് കരുക്കളുമായി മത്സരിച്ച ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനും വാശിയേറിയ പോരാട്ടമാണ് കാഴ്ചവച്ചത്. ഇഞ്ചോടിച്ച് മുന്നേറിയ ഇരുവരും 35 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ പിരിഞ്ഞത്.
തുടക്കത്തില്‍ ഉണ്ടായിരുന്ന മുന്‍തൂക്കം പ്രജ്ഞാനന്ദക്ക് തുടരാനായില്ല. മാഗ്നസ് കാള്സന് നാളെ വെള്ളക്കരുകള് ലഭിക്കും.ആദ്യ 40 നീക്കങ്ങള്‍ക്കുമായി ഇരുവര്‍ക്കും 90 മിനിട്ട് ലഭിക്കും. ലോക മൂന്നാം നമ്പര്‍ താരം യുഎസിന്റെ ഫാബിയാനോ കരുവാനയെ കീഴടക്കിയാണ് പ്രജ്ഞാനന്ദ കലാശപോരിലെത്തിയത്. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനാണ് ചെന്നൈ സ്വദേശിയായ പ്രജ്ഞാനന്ദ.
. ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രജ്ഞാനന്ദ . ബോബി ഫിഷര്‍ക്കും മാഗ്നസ് കാള്‍സനും ശേഷം, കാന്‍ഡിഡേറ്റ്സിനു യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും.
.
മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ കരുവാന പരാജയപ്പെട്ടു. അസര്‍ബൈജാന്റെ നിജത് അബാസോവാണ് താരത്തെ വെങ്കല പോരാട്ടത്തില്‍ കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: