ന്യൂദല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസലിന് വന്‍തിരിച്ചടി.ശിക്ഷവിധിയുടെ സ്റ്റേ സുപ്രീംകോടതി റദ്ദാക്കി. സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി ആറാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്ന് നിര്‍ദേശി സുപ്രീംകോടതി ഹൈക്കോടതി കേസ് പരിഗണിച്ച രീതിയെ സുപ്രീംകോടതി വിമര്‍ശിച്ചു.
വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നും ഇതിന് പണച്ചിലവുണ്ടാകുമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ഹൈക്കോടതിയില്‍ നിന്നും അന്തിമ വിധി വരുന്നത് വരെ മുഹമ്മദ് ഫൈസലിന് എംപി സ്ഥാനത്ത് തുടരാം. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഫൈസലിന് പത്ത് വര്‍ഷത്തെ തടവുശിക്ഷയും കോടതി സെഷന്‍സ് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഫൈസല്‍ എം.പി ആണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റക്കാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഉത്തരവ് കാരണം ആണ് ഫൈസലിന് എം.പി സ്ഥാനം നിലനിര്‍ത്താനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: