Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വിപണിയില്‍ പൂക്കാലം; ആവശ്യക്കാർ ഏറെയുള്ളത് ജമന്തിക്കും ബന്തിക്കും, വില കൂടിയെങ്കിലും താരം മുല്ല തന്നെ

ഇത്തവണ പൂക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നതിനാല്‍ പൂക്കള്‍ക്ക് ക്ഷാമമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 12:49 pm IST
inThrissur

തൃശൂര്‍: ഓണക്കാലമെത്തിയതോടെ പൂ വിപണി സജീവമായി. വരവ് പൂക്കളാണ് പതിവു പോലെ ഇക്കുറിയും ഓണത്തെ നിറച്ചാര്‍ത്തണിയിക്കുന്നത്. നാടന്‍ പൂക്കള്‍ ഇത്തവണയും കുറവാണ്. പൂക്കടകളില്‍ പ്രധാനമായും ജമന്തി, ബന്തി, വാടാമല്ലി, റോസ്, അരളി എന്നിവ എത്തി തുടങ്ങി. ജമന്തി വിവിധ നിറങ്ങളിലുണ്ട്. വിലയും കൂടുതലാണ്. മഞ്ഞ, ഓറഞ്ച്, വെള്ള നിറങ്ങളിലുള്ള ജമന്തി പൂക്കള്‍ക്ക് പല വിലയാണ് ഈടാക്കുന്നത്. ഈ ഇനങ്ങളുടെ ചില്ലറ വില്‍പനയാണ് ജില്ലയില്‍ കൂടുതല്‍. മൊത്തക്കച്ചവടത്തിലെത്തുമ്പോള്‍ ജമന്തിക്ക് വില കിലോ 250 രൂപയില്‍ തുടങ്ങും. ലഭ്യതയും പൊലിമയും കാരണം കൂടുതലായി വിറ്റു പോകുന്നതും ജമന്തിപ്പൂക്കളും ബന്തിപ്പൂക്കളുമാണ്.

കര്‍ണാടകയില്‍ പ്രാദേശിക ഉത്സവങ്ങളുള്ളതിനാല്‍ വെള്ള ജമന്തി, അരളി, വാടാമല്ലി എന്നിവയ്‌ക്കു വില വര്‍ധനയുണ്ട്. ചുവപ്പ് റോസാണു (ചില്ലി റെഡ്) പൂ
ക്കളിലെ താരം. കിലോ 200-300 രൂപ വരെ വരും. വാടാമല്ലിക്കു കിലോ 150 രൂപ മുതല്‍ മുകളിലോട്ടാണു വില. ചെണ്ടുമല്ലിക്ക് കിലോ 70-120 രൂപ വരെയാണ്.
അരളിപ്പൂക്കള്‍ വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങളിലുണ്ട്. കിലോ 300 രൂപ മുതലാണ് പിങ്ക് അരളിയുടെ വില. കോഴിപ്പൂ 150 രൂപയാണ് ശരാശരി വില. പൂക്കളത്തിന് പച്ച നിറം കിട്ടണമെങ്കില്‍ പൂക്കളല്ല, ഇലയാണ് ലഭിക്കുക. പലയിനം ഇലകളും പൂ വിപണിയില്‍ ലഭ്യമാണ്.

ഇത്തവണ പൂക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നതിനാല്‍ പൂക്കള്‍ക്ക് ക്ഷാമമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. കടകളില്‍ കോയമ്പത്തൂര്‍, ഹൊസൂര്‍, ബെംഗളൂരു, ഡിണ്ടിഗല്‍, മധുര, തേനി, ശങ്കരന്‍ കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രധാനമായി പൂക്കള്‍ എത്തിയിരിക്കുന്നത്. സേലത്തു നിന്നും തിരുനെല്‍വേലിയില്‍ നിന്നും പൂക്കള്‍ എത്തി തുടങ്ങിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. തിരുവോണം അടുക്കുന്തോറും പൂക്കളുടെ വില ഇനിയും കൂടുമെന്നാണ് കടക്കാര്‍ പറയുന്നത്. ഓണത്തിനോട് അനുബന്ധിച്ചുള്ള അഞ്ചു ദിവസങ്ങളിലാണ് ഇവര്‍ക്ക് വര്‍ഷത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വ്യാപാരം ലഭിക്കുന്നത്. ഇപ്പോള്‍ വില്‍ക്കുന്ന പൂക്കളെല്ലാം ഓണം അടുക്കുമ്പോള്‍ ഇരട്ടി വിലയാകും എന്നാണ് വ്യാപാരികള്‍ പറയുന്നത്. കര്‍ക്കടകമായതിനാല്‍ കഴിഞ്ഞ മാസം വ്യാപാരം കുറവായിരുന്നു.

പതിവു പോലെ ഇക്കുറിയും വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലും കിഴക്കേ ഗോപുര നടയ്‌ക്കു സമീപം ഇതിനകം പൂ വിപണി സജീവമായിട്ടുണ്ട്. കൂടാതെ നഗരത്തിലെ വിവിധ സ്ഥലങ്ങളിലും റോഡരികിലും പൂക്കള്‍ വില്‍ക്കുന്നവരും സജീവമായിട്ടുണ്ട്.

മാര്‍ക്കറ്റില്‍ താരമായിരിക്കുന്നത് മുല്ലയാണ്. മുല്ലപ്പൂവിന് ഇന്നലെ ഒറ്റദിവസം തമിഴ്‌നാട്ടിലെ വിപണിയില്‍ തന്നെ കിലോയ്‌ക്ക് 100 രൂപ കൂടി. വണ്ടി വാടകയും ചേര്‍ന്ന് 300 മുതല്‍ 350 രൂപ വരെയാണ് ഇന്നലത്തെ വില. കുടമുല്ല പൂവിന് ഉല്‍പാദനം കുറവായതിനാല്‍ വില കൂടുതലാണ്. 700 രൂപയാണ് വില. ഓണം അടുക്കുമ്പോള്‍ വില മൂന്നിരട്ടി വരെ കൂടും.

Tags: ThrissurOnamFlower
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.