ഏറ്റുമാനൂര്‍: അമൃത് ഭാരത് പദ്ധതിയില്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനും. കേരളത്തില്‍ 34 സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോട്ടയം ജില്ലയില്‍ ചങ്ങനാശേരിയും ഏറ്റുമാനൂരുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കേരളത്തിലെ സ്റ്റേഷനുകളുടെ നവീകരണത്തിനായി 303 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പ്ലാറ്റ്ഫോമുകളുടെ നവീകരണം, എസ്കലേറ്ററുകള്‍, ലിഫ്റ്റുകള്‍, ആധുനിക രീതിയിലുള്ള സന്ദര്‍ശക വിശ്രമ കേന്ദ്രം, കഫറ്റീരിയ, വിശാലമായ പാര്‍ക്കിങ് ഏരിയ, ദിശാ ബാര്‍ഡുകള്‍ ഇതെല്ലാം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്റ്റേഷന് നവീകരിക്കുവാനാണ് പദ്ധതി.
നീണ്ട കാത്തിരിപ്പിനൊടുവില്‍ പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയില്‍വേ അനുമതി നല്കി. കഴിഞ്ഞ ദിവസം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ്.എം.ശര്‍മ്മ ഏറ്റുമാനൂര്‍ സ്റ്റേഷന് സന്ദര്‍ശിച്ചു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പാലരുവിക്ക് സ്റ്റോപ്പ് അനുവദിച്ചതിനോടൊപ്പം, സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 10 ട്രെയിനുകള്‍ക്ക് കൂടി സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ചുള്ള ആലോചനകള്‍ നടന്നു വരികയാണ്. തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-കായംകുളം മെമുവിനും ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉടന്‍ തന്നെ സ്റ്റോപ്പ് അനുവദിക്കണമെന്നും റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: