Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു മാസം, 10,000 ഗണപതി ചിത്രങ്ങള്‍; ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് ആര്‍ട്ടിസ്റ്റ് മണിലാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2023, 10:22 pm IST
in Kerala

 

തിരുവനന്തപുരം: ഒരു മാസം കൊണ്ട് കാന്‍വാസില്‍ ഗണപതിയുടെ അതിമനോഹരമായ 10000 രേഖാചിത്രങ്ങള്‍ തീര്‍ത്ത് ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ആര്‍ട്ടിസ്റ്റ് മണിലാല്‍ ശബരിമല. 20×5 അടി ക്യാന്‍വാസില്‍ മൈക്രോ പേന ഉപയോഗിച്ച് മണിലാല്‍ പൂര്‍ത്തിയാക്കിയ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ഗണപതി ചിത്രങ്ങളാണ് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറ(യുആര്‍എഫ്)ത്തിന്റെ അംഗീകാരത്തിന് അര്‍ഹമായത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ലോക റെക്കോര്‍ഡ് അംഗീകാര ചടങ്ങില്‍ യുആര്‍എഫ് പ്രതിനിധികള്‍ പങ്കെടുത്തു.

ഈ വര്‍ഷം ജൂണ്‍ 27 മുതല്‍ ജൂലൈ 25 വരെ എല്ലാ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെയെടുത്താണ് തന്റെ സ്വപ്നസൃഷ്ടി പൂര്‍ത്തിയാക്കിയത്. 2008 ല്‍ ഗണപതിയുടെ 4500 അക്രിലിക് പെയിന്‍റിംഗുകള്‍ ഒരു മാസത്തില്‍ പൂര്‍ത്തിയാക്കി മണിലാല്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ബോട്ടണിയില്‍ ബിരുദവും ബിഎഡും നേടിയ മണിലാല്‍ 1999 വരെ ഭൂട്ടാനില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മുഴുവന്‍ സമയ കലാപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. പത്തനംതിട്ട റാന്നി പെരുനാട് സ്വദേശിയാണ് അറുപതുകാരനായ മണിലാല്‍. ചിത്രരചനയില്‍ ആശയാധിഷ്ഠിത സൃഷ്ടികളിലാണ് മണിലാല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിഘ്നങ്ങള്‍ തീര്‍ക്കുന്ന ദൈവസങ്കല്‍പ്പമെന്ന നിലയില്‍ ഗണപതിയെയാണ് ആദ്യം വരച്ചത്.

വിഘ്നങ്ങളകറ്റി മനസ്സിന് ഊര്‍ജ്ജമേറ്റുന്ന ശക്തിയെന്ന വിശ്വാസമാണ് ഗണപതിയുടെ വിവിധ രൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുഴുകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മണിലാല്‍ പറഞ്ഞു. ഗണേശ സങ്കല്‍പ്പത്തിന്റെ മന:ശാസ്ത്രപരവും ദാര്‍ശനികവുമായ പുനര്‍വായനയിലൂടെ ഒരു പുതിയ രീതി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗണേശ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളിലൂടെയാണ് കലാകാരനെന്ന നിലയിലുള്ള ആത്മവിശ്വാസം മണിലാല്‍ നേടിയത്. ഹൈദരാബാദിലെ സൃഷ്ടി ആര്‍ട്ട് ഗാലറിയിലാണ് ആദ്യ പ്രദര്‍ശനം നടന്നത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് വര്‍ഷം ന്യൂഡല്‍ഹിയിലെ അശോക് ഹോട്ടലില്‍ എക്സിബിഷന്‍ നടത്തി. ഈ പ്രദര്‍ശനങ്ങളിലൂടെ മണിലാലിന്റെ സൃഷ്ടികള്‍ ജനശ്രദ്ധ നേടി. ഗണപതി എന്ന സങ്കല്‍പ്പത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനും സൃഷ്ടിയിലേര്‍പ്പെടാനും ഇത് അദ്ദേഹത്തെ സഹായിച്ചു. നൂതന ആശയങ്ങളുമായി ചേര്‍ത്ത് പരമ്പരാഗത സങ്കല്‍പ്പങ്ങളില്‍ നിന്നു മാറി പ്രതീകാത്മക സൃഷ്ടികളിലേക്ക് മണിലാല്‍ എത്തി. വിദേശ കലാകാരന്‍മാര്‍, ഗവേഷകര്‍, ലോകമെമ്പാടുമുള്ള പ്രഗത്ഭ പ്രൊഫസര്‍മാര്‍ എന്നിവരുമായുള്ള ക്രിയാത്മക ബന്ധം കെട്ടിപ്പടുക്കാനായതിലൂടെ മണിലാലിന്റെ സൃഷ്ടികള്‍ക്ക് സാര്‍വത്രിക സ്വീകാര്യത ലഭിച്ചു.

മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സും (ബിഎഫ്എ), മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സും (എംഎഫ്എ) ഹെദരാബാദില്‍ നിന്ന് മള്‍ട്ടിമീഡിയയില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കിയ മണിലാല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഹിപ്നോതെറാപ്പിയില്‍ ഡിപ്ലോമയും നേടി.

ഇന്ത്യയിലും വിദേശത്തുമുള്ള കലാകാരന്‍മാരുടെ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാന്‍ സഹായിക്കുന്ന അനോഖി ആര്‍ട്ട് ഫൗണ്ടേഷന്‍ എന്ന ഓപ്പണ്‍ ഗാലറി മണിലാല്‍ ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ ഭാര്യ ഡോ. റാണി എസ്.ഡിയും മകള്‍ കാഞ്ചനയും മണിലാലിന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നു.

Tags: Lord GaneshamanilalArtist Manilal Sabarimala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ഗണപതിക്ക്‌ ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

Spiritual

വീടിനുള്ളിൽ ഗണേശ വിഗ്രഹങ്ങൾ വീട്ടില്‍ വയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.