പുതുപ്പള്ളി (കോട്ടയം): കേരളം ഭരിക്കുന്നത് അഴിമതി മുന്നണിയാണെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും ഇവരോടൊപ്പം അഴിമതിയില്‍ പങ്കാളികളാകുകയാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും കേരള പ്രഭാരിയുമായ ഡോ. രാധാ മോഹന്‍ അഗര്‍വാള്‍. പുതുപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ തെരെഞ്ഞെടുപ്പു കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനം എന്താണെന്നു പോലും ഇവിടെ ജനങ്ങള്‍ക്ക് അറിയാത്ത സ്ഥിതിയാണ്. നാലു ദിവസമായി മണ്ഡലത്തില്‍ പര്യടനം നടത്തിവന്ന തനിക്ക് ജനങ്ങളില്‍ നിന്ന് നേരിട്ട് ഇതു കേള്‍ക്കാനിടയായി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഒരാള്‍ തന്നെ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ഇരുന്ന മണ്ഡലമാണിത്. ജനങ്ങള്‍ക്ക് കുടിവെള്ളമില്ല, നല്ല റോഡില്ല, വ്യവസായങ്ങളില്ല, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനാകുന്നില്ല, പാലങ്ങളില്ല, കുട്ടികള്‍ക്ക് കളിക്കളങ്ങളില്ല, പാര്‍ക്കില്ല. ഈ സ്ഥിതി ഉണ്ടാക്കിയ കോണ്‍ഗ്രസും, സിപിഎമ്മും എങ്ങനെയാണ് തെരെഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്നത്. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസന കുതിപ്പിലാണ്. ഈ നാടും വികസിക്കണം. അതുകൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിനെ വിജയിപ്പിച്ച് വികസനത്തിന്റെ ഭാഗമാകുവാന്‍ ഇവിടുത്തെ ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അധ്യക്ഷനായി. എന്‍ഡിഎ വൈസ്ചെയര്‍മാനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജെആര്‍പി പ്രസിഡന്റ് സി.കെ. ജാനു, ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, അഡ്വ. ജോര്‍ജ്ജ് കുര്യന്, സി.കൃഷ്ണകൂമാര്‍, പി. സുധീര്‍, എം. മെഹബൂബ്, കുരുവിള മാത്യൂസ്, രമ ജോര്‍ജ്, വിഷ്ണുപുരം ചന്ദ്രശേഖര്‍, വി.വി. രാജേന്ദ്രന്, എ.ജി. തങ്കപ്പന്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന് സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: